x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

1വൈ​എം​സി​എ പ്രാ​ർ​ഥ​നാ​വാ​രാ​ച​ര​ണം


Published: November 11, 2025 02:19 AM IST | Updated: November 11, 2025 02:19 AM IST

വൈ​എം​സി​എ​യു​ടെ അ​ഖി​ല ലോ​ക പ്രാ​ര്‍​ഥ​നാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: വൈ​എം​സി​എ​യു​ടെ അ​ഖി​ല ലോ​ക പ്രാ​ര്‍​ഥ​നാ​വാ​രാ​ച​ര​ണ​ത്തി​ന്റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​ഞ്ഞ​ങ്ങാ​ട് യൂ​ണി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹൊ​സ്ദു​ര്‍​ഗ് ല​യ​ണ്‍​സ് ഹാ​ളി​ല്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍ നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി മാ​ണി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക​സ​മി​തി​അം​ഗം മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും കാ​ഞ്ഞ​ങ്ങാ​ട് അ​പ്പ​സ്‌​തോ​ല​റാ​ണി പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് അ​വ​ന്നൂ​ര്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

മി​ഷ​ന്‍ ആ​ന്‍​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ബേ​ബി പ​ള്ളി​ക്കു​ന്നേ​ല്‍, വ​നി​താ​ഫോ​റം സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗം സു​മ സാ​ബു, യൂ​ണി​വൈ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ അ​ഖി​ല്‍ ജോ​ണ്‍, ഉ​ഡു​പ്പി നാ​ഷ​ണ​ല്‍ പ്രോ​ജ​ക്ട് വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ ടോം​സ​ണ്‍ ടോം, ​ജി​ല്ലാ വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ അ​ജീ​സ് അ​ഗ​സ്റ്റി​ന്‍, ജോ​യി ചെ​ല്ല​ങ്കോ​ട്ട്, കാ​ഞ്ഞ​ങ്ങാ​ട് വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സാ​ജു വെ​ള്ളേ​പ്പ​ള്ളി​ല്‍, ജി​ല്ലാ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബൈ​ജു ചാ​ത്തം​പു​ഴ​യ്ക്ക​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ​ത​ല വാ​രാ​ച​ര​ണം 15നു ​ബ​ന്ത​ടു​ക്ക​യി​ല്‍ സ​മാ​പി​ക്കും.

Tags : 1YMCA nattuvisesham local news

Recent News

Corehub Up