HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Super Hit Movies
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
Thursday, March 1, 2018 4:08 PM IST
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്ശേരി നീലകണ്ഠനും ജഗന്നാഥനും ഇന്ദുചൂഢനും ശേഷം വീരനായകനായി പലപ്പോഴുമെത്തിയെങ്കിലും പ്രേക്ഷകപിന്തുണ നേടാനായിരുന്നില്ല. വീണ്ടും മലയാളികളുടെ മനസ് കീഴടക്കിയത് നരനിലെ മുള്ളൻകൊല്ലി വേലായുധനാണ്. ഒരു ചട്ടന്പിയായി ആ കഥാപാത്രത്തെ ഒതുക്കി നിർത്തുകയല്ല ചിത്രം. ഒരു നാടിന്റെ തന്നെ നീതിനിർവഹണ കേന്ദ്രവും മദിച്ചൊഴുകുന്ന നദിയിൽ നീന്തി കൂറ്റൻ മരങ്ങളെ പിടിച്ചെടുക്കുന്ന സാഹസികനും ആ ഗ്രാമത്തിന്റെ നിയമ പാലകനുമായി സ്വയം അവരോധിച്ചവനാണ് മുള്ളൻകൊല്ലി വേലായുധൻ. അവന് അവന്റേതായ നീതിയും സത്യവുമുണ്ടായിരുന്നു. അമ്മയോടെന്ന സ്നേഹം ആ നാടിനോടും.
മോഹൻലാലിന്റെ കരിയറിൽ നിർണായകമായ സമയത്തെത്തിയ ചിത്രമായിരുന്നു നരൻ. 2003-ലെ ബാലേട്ടനുശേഷം പരാജയ ചിത്രങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു. 2005-ന്റെ തുടക്കത്തിൽ ഉദയനാണുതാരം കോടികളുടെ കിലുക്കം സൃഷ്ടിച്ചെങ്കിലും പിന്നാലെ വന്ന രണ്ടു ചിത്രങ്ങളും ബോക്സോഫീസിൽ ദുരന്തമായി മാറി. അതിനു പിന്നാലെയാണ് ഓണച്ചിത്രമായി നരൻ എത്തുന്നത്. മമ്മൂട്ടിയുടെ നേരറിയാൻ സിബിഐ, ദിലീപിന്റെ ചാന്തുപൊട്ട് ചിത്രങ്ങൾക്കൊപ്പം മത്സരിച്ച് ആ ഓണക്കാലത്ത് ഒന്നാം സ്ഥാനം നേടിയത് നരനായിരുന്നു. തൊട്ടു പിന്നാലെ വന്ന തന്മാത്രയും മോഹൻലാലിനു നേട്ടമുണ്ടാക്കിക്കൊടുത്തു.
ലാലിന്റെ മാനറിസങ്ങളെല്ലാം ആവോളം ചേർത്താണ് ജോഷി സംവിധാനം ചെയ്ത നരനെത്തിയത്. രഞ്ജൻ പ്രമോദ് രചന ഒരുക്കിയ ചിത്രം ഒരു ആക്ഷൻ ചിത്രമായി മാത്രം കൂപ്പുകുത്താതെ വൈകാരികമായി പ്രേക്ഷകരെ കഥയോടും കഥാപാത്രത്തിനോടും ചേ ർത്തുവെച്ചു. വലിയ നന്പ്യാരും ഗോപിനാഥൻ നന്പ്യാരും കേളപ്പൻ ചേട്ടനും മെമ്പർ കുറുപ്പും ലീലയും ജാനകിയും കുന്നുമ്മേൽ ശാന്തയുമൊക്കെയായി ആ നാട്ടിലെ ഓരോരുത്തരുമായി വേലായുധന്റെ ജീവിതം ബന്ധപ്പെട്ടു കിടക്കുകയാണ്. നാട്ടിൽ അയാളുടെതായ നിയമങ്ങളുണ്ട്. പക്ഷേ, ആ സ്നേഹം പലപ്പോഴും മറ്റുള്ളവർക്കു ശല്യമായി മാറി. സ്നേഹത്തിനും ശാസനയ്ക്കും മുന്നിൽ തലതാഴ്ത്തി നിന്നപ്പോൾ അതു മറ്റു പലരുടേയും ജീവനെ നഷ്ടപ്പെടുത്തി. പ്രതികാരത്തിനൊടുവിൽ വലിയ നന്പ്യാർക്കു കൊടുത്ത വാക്കു തെറ്റിച്ചപ്പോൾ നാടുവിടേണ്ടി വന്നു. ശാന്തമായി ഒഴുകുന്ന പുഴയുടെ അടിത്തട്ട് കലങ്ങി മറിയുന്ന പോലെയായിരുന്നു വേലായുധന്റേയും മനസ്. കണ്ണുനീരിനെ തന്റെ അമ്മപ്പുഴയിൽ അലിയിച്ച് തന്റെ ദേശത്തോട് യാത്ര പറഞ്ഞ് അവൻ അക്കരക്കടവിലേക്ക് യാത്രയായി.
വർഷങ്ങൾക്കു മുന്പ് മോഹൻലാൽ- ജോഷി കൂട്ടുകെട്ടിലൊരു ചിത്രം പൂജ കഴിഞ്ഞ് മുടങ്ങിപ്പോയിരുന്നു. രണ്ജി പണിക്കർ തിരക്കഥ ഒരുക്കിയ ചിത്രത്തിനു നരൻ എന്നായിരുന്നു പേരു നൽകിയത്. പിന്നീടാണ് ഈ ചിത്രത്തിനു ജോഷി അതേ പേരിനെ കടമെടുക്കുന്നത്. ഒരു തരത്തിൽ ചിത്രത്തിന്റെ ഏറ്റവും ആകർഷണ ഘടകമായിരുന്നു ആ പേര്. ദീപക് ദേവ് സംഗീതം ഒരുക്കിയ "ഓ ഹോഹോ ഞാനൊരു നരൻ’ എന്ന പാട്ട് ചിത്രത്തിനെ ആവേശത്തിലേക്കാഴ്ത്തുകയായിരുന്നു.
ജോഷിയുടെ സംവിധാന പ്രതിഭയായിരുന്നു നരനെ അത്ര വലിയ സ്കെയിലിൽ ഒരുക്കിയതിനു പിന്നിൽ. ഒരു മലയോര ഗ്രാമവും പുഴയുമൊക്കെയായി ലൊക്കേഷനായത് ഹൊഗനക്കലായിരുന്നു. മഴപെയ്തു ജലനിരപ്പ് ഉയർന്ന് ആർത്തു പെയ്യുന്ന പുഴയിലാണ് മോഹൻലാൽ നീന്തി വലിയ മരം പിടിച്ചെടുക്കുന്ന സീനുകൾ ചിത്രീകരിച്ചത്. വളരെ അപകടം പിടിച്ച രംഗം സിനിമയുടെ മർമപ്രധാനമായി തലമാക്കി മാറ്റുകയായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
മോഹൻലാൽ ചിത്രങ്ങളുടെ തുടർച്ചയായ പരാജയങ്ങളും തൊട്ടുമുന്പത്തെ രണ്ടു ചിത്രങ്ങളുടെ ബോക്സോഫീസ് വിധിയും നരന്റെ പിന്നണിയിലുള്ളവരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ അതിനെയെല്ലാം പഴങ്കഥകളാക്കിയാണ് മാസും ക്ലാസും ഒത്തു ചേരുന്നവിധം നരൻ 100 ദിവസത്തിലധികം പ്രദർശന വിജയം നേടിയത്. മോഹൻലാലിന്റെ ഒട്ടുമിക്ക ഹിറ്റ് ചിത്രങ്ങളും മറ്റു ഭാഷകളിലേക്കു പുനർസൃഷ്ടിക്കുന്പോഴും പതിമൂന്നു വർഷമായി നരൻ അവിടെത്തന്നെ അതുല്യമായി നിൽക്കുന്നു. അതിനു കാരണമായി തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ് ചൂണ്ടിക്കാണിക്കുന്നത് മോഹൻലാലിനെയാണ്. ഹ്യൂമറും ആക്ഷനും ഇമോഷണലുമെല്ലാം ഉ ൾക്കൊണ്ട് പൂർണമായും വേലായുധനെ ഉൾക്കൊള്ളാൻ മോഹൻലാലിനല്ലാതെ മറ്റാർക്കും സാധിക്കില്ലെന്നാണ് എഴുത്തുകാരന്റെ വിശ്വാസം.
തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
തിളക്കം മങ്ങാതെ ഉസ്താദ്..!
മലയാളത്തിന്റെ ബോക്സോഫീസ് ചരിത്രങ്ങളെ എന്നും തിരുത്തിക്കുറിച്ചിട്ടുള്ള കൂട്ടു

മറക്കാനാവില്ല അനുബന്ധം
ചില കൂടിച്ചേരലുകൾ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ കൂടിച്ചേരലുകൾ പി
കാലത്തിനു മുന്പേ സഞ്ചരിച്ച വാർത്ത
വെള്ളിത്തിരയിൽ ആൾക്കൂട്ടത്തിന്റെ കഥ പറഞ്ഞ സംവിധായകൻ വിട പറയുന്പോൾ അതു തീർ
എങ്ങനെ നീ മറക്കും
"ദേവദാരു പൂത്തു എൻ മനസിൽ താഴ്വരയിൽ..’ ഈ ഗാനം മൂളാത്തവരായി ഒരു കാലത്തു മലയാള
മുത്തോട് മുത്ത്
കാലഘട്ടത്തിന് അനിവാര്യമായ മാറ്റങ്ങൾ സിനിമയുടെ ദൃശ്യഭാഷയിൽ എന്നും സംഭവിച്ചി
ചിന്താവിഷ്ടയായ ശ്യാമള
"ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോതരം ആശയങ്ങൾ നമ്മളിൽ സ്വാധീനം ചെലുത്തും.
അവിടത്തെപ്പോലെ ഇവിടെയും
മലയാള സിനിമയുടെ ഇന്നലെകളിൽ നിരവധി ക്ലാസിക്കുകൾ തീർത്ത സംവിധായകനായിരുന്ന
അമൃതം ഗമയ: നാശത്തിൽ നിന്നു ജീവിതത്തിലേക്ക്
ശാന്തി മന്ത്രങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു വാചകമാണ് മൃത്യോര്മാ അമൃതം ഗമ
പെരുവണ്ണാപുരത്തെ പറഞ്ഞുതീരാത്ത വിശേഷങ്ങൾ
വിശേഷങ്ങൾ പറഞ്ഞാൽ തീരാത്ത പെരുവണ്ണാപുരത്തെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെ
അശോകേട്ടന്റെയും അപ്പുക്കുട്ടന്റെയും "യോദ്ധ'
നേപ്പാളിന്റെ പുണ്യമായ മലനിരകളിൽ ലോകസമാധാന സന്ദേശവുമായി പുതിയ ലാമയെ വാഴിക്കുകയാണ്. ആ പുണ്യ ഭൂമിയിലേ
മറവത്തൂരിലെ സ്വപ്നങ്ങൾ...
ഒരായിരം കനവിന്റെ പ്രതീക്ഷയുമേറി മറവത്തൂരിലെ മണ്ണിലെത്തിയ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു "ഒരു
Latest News
ഡ്രൈവറുമായും യാത്രക്കാരനുമായും വാക്കുതർക്കം; ബസ് യാത്രയ്ക്കിടെ റോഡിലേക്ക് ചാടി പെൺകുട്ടി
ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി ഭണ്ഡാരം കുത്തിതുറന്ന് കള്ളൻ
ജൻ ശതാബ്ദി എക്സ്പ്രസിനുള്ളിൽ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ
ബാർ ഹോട്ടലിൽ ലഹരിമരുന്നുമായി യുവാവ് പിടിയിൽ
വ്യാജ വോട്ട് ചെയ്യാൻ കഴിയാത്തതിൽ ഷാഫിക്ക് നിരാശയെന്ന് സിപിഎം ജില്ലാ സെക്രട്ടറി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top