2.0 ടീ​സ​ർ; 24 മ​ണി​ക്കൂ​ർ ഒ​രു കോ​ടി പ്രേ​ക്ഷ​ക​ർ
Saturday, September 15, 2018 10:12 AM IST
സ്റ്റൈ​ൽ​മ​ന്ന​ൻ ര​ജ​നീ​കാ​ന്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്രം 2.0യുടെ ടീ​സ​റി​നു സ​മ്മി​ശ്ര പ്ര​തി​ക​ര​ണം.
ലോ​ക​മെ​ന്പാ​ടു​മു​ള്ള ഇ​ന്ത്യ​ൻ സി​നി​മാ പ്രേ​ക്ഷ​ക​രും ര​ജ​നീ​കാ​ന്ത് ആ​രാ​ധ​ക​രും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സ​യ​ൻ​സ് ഫി​ക്ഷ​ൻ 2.0യു​ടെ ടീ​സ​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

ടീ​സ​ർ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ഉ​യ​ർ​ന്നി​ല്ലെ​ന്ന് ചി​ല​ർ പ​റ​യു​ന്പോ​ഴും ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള മി​ക​ച്ച പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്താ​ൻ ടീ​സ​റി​നാ​യെ​ന്നാ​ണ് പൊ​തു വി​ല​യി​രു​ത്ത​ൽ. ത്രീ​ഡി​യി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ടീ​സ​ർ. ഒ​രു കോ​ടി​യോ​ളം പ്രേ​ക്ഷ​ക​രാ​ണ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ക​ണ്ട​ത്. ഒ​രു ഇ​ന്ത്യ​ൻ ചി​ത്ര​ത്തെ സം​ബ​ന്ധി​ച്ച് ഇ​ത് റെ​ക്കോ​ർ​ഡാ​ണ്.

ന​വം​ബ​ർ 29ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം അ​ക്ഷ​യ് കു​മാ​ർ, എ​മി ജാ​ക്സ​ണ്‍ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. എ ​ആ​ർ റ​ഹ്മാ​ന്‍റേതാ​ണ് സം​ഗീ​തം. പൂ​ർ​ണ​മാ​യും ത്രീ​ഡി​യി​ൽ ചി​ത്രീ​ക​രി​ച്ച ആ​ദ്യ ചി​ത്ര​മാ​ണ് 2.0. ഇ​തു​വ​രെ​യു​ള്ള ഇ​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ ഏ​റ്റ​വും ചെ​ല​വേ​റി​യ​തെ​ന്ന് ക​ണ​ക്കാ​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി 500 കോ​ടി​യി​ല​ധി​കം രൂപ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്.

പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​നി​ലെ സാ​ങ്കേ​തി​ക​ത്തി​ക​വി​ന് സ​മ​യ​മെ​ടു​ത്തതി​നാ​ൽ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​ണ് റി​ലീ​സ് നീ​ണ്ടുപോ​യ​ത്. ലോ​ക​മെ​ന്പാ​ടു​മു​ള്ള 10,000 സ്ക്രീ​നു​ക​ളി​ലാ​യി​രി​ക്കും ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ക. ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലെ പ​തി​പ്പ് ഒ​രു​മി​ച്ച് റി​ലീ​സ് ചെ​യ്യും. വി​ദേ​ശ ഭാ​ഷ​ക​ളി​ലെ പ​തി​പ്പു​ക​ളു​ടെ റി​ലീ​സ് പി​ന്നീ​ടാ​യി​രി​ക്കും. ര​ജ​നീ​കാ​ന്ത് ഇ​ര​ട്ട വേ​ഷ​ത്തി​ലെ​ത്തി​യ യ​ന്തി​ര​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് 2.0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.