കലി​ഫോ​ർ​ണി​യ​യി​ലെ കാ​ട്ടു​തീ​യി​ൽ നി​ന്നും ശ്രു​തി ഹാ​സ​ൻ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Monday, November 12, 2018 10:10 AM IST
കാ​ലി​ഫോ​ർ​ണി​യ​യി​ൽ ദു​ര​ന്തം വി​ത​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ട്ടുതീ​യി​ൽ നി​ന്നും തെ​ന്നി​ന്ത്യ​ൻ താ​ര​വും ക​മ​ൽ​ഹാ​സ​ന്‍റെ മ​ക​ളു​മാ​യ ശ്രു​തി ഹാ​സ​ൻ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് താ​രം ഇ​തി​നെ കു​റി​ച്ച് പ​റ​ഞ്ഞ​ത്.

ലോസ്ആഞ്ച​ലസി​ലും മാ​ലി​ബു​വി​ലും താ​നു​ണ്ടാ​യി​രു​ന്നു​വെ​ന്നും കാ​ണു​ന്ന​തൊ​ന്നും ത​നി​ക്ക് വി​ശ്വ​സി​ക്കു​വാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി ഇ​രി​ക്ക​ണ​മെ​ന്നും താ​രം കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​തു​വ​രെ 25 പേ​ർ കാ​ട്ടുതീ​യി​ൽ മ​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നുല​ക്ഷം ആ​ളു​ക​ൾ ഇ​വി​ടെനി​ന്നും ഒ​ഴി​ഞ്ഞുപോ​യി. 35 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.