ഇതാണ് യഥാർഥ തല..! ജീവിതത്തിലും ഹീറോയായി അജിത്ത്
Saturday, November 10, 2018 9:42 AM IST
സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​ലും നാ​യ​ക​നാ​യി​രി​ക്കു​ക​യാ​ണ് ന​ട​ൻ അ​ജി​ത്ത്. ത​ന്‍റെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മ​രി​ച്ച സി​നി​മാ പ്ര​വ​ർ​ത്ത​ക​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​വും ആ​ശ്വാ​സ​വു​മേ​കി​യാ​ണ് അ​ജി​ത്ത് മാ​തൃ​ക​യാ​യ​ത്.

വി​ശ്വാ​സം എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലാ​ണ് ന​ർ​ത്ത​ക​നാ​യ ഓ​വി​യം ശ​ര​വ​ണ​ൻ മ​രി​ച്ച​ത്. പൂ​നെ​യി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ ഒ​രു നൃ​ത്ത​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണ ശ​ര​വ​ണ​ൻ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​രി​ച്ച​ത്.

എ​ല്ലാ സ​ഹാ​യ​വു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​ജി​ത്ത് പി​ന്നീ​ട് ശ​ര​വ​ണ​ന്‍റെ കു​ടും​ബ​ത്തെ സാ​ന്പ​ത്തി​ക​മാ​യും സ​ഹാ​യി​ച്ചു. വീ​രം, വേ​താ​ളം എ​ന്നീ സൂ​പ്പ​ർ​ഹി​റ്റു​ക​ൾ​ക്കു​ശേ​ഷം അ​ജി​ത്തി​നെ നാ​യ​ക​നാ​ക്കി ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വി​ശ്വാ​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.