സ്റ്റൈ​ൽ മ​ന്ന​ൻ ഡ​ബി​ൾ റോ​ളി​ൽ; ന​യ​ൻ​താ​ര​യും കീ​ർ​ത്തി​യും നാ​യി​ക​മാ​ർ?
Saturday, March 2, 2019 10:13 AM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മാ​പ്രേ​മി​ക​ളു​ടെ പ്രി​യ​താ​രം സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നീ​കാ​ന്ത് ഇ​ര​ട്ട​വേ​ഷ​ത്തി​ലെ​ത്തു​ന്നു. പേ​ട്ട​യ്ക്ക് ശേ​ഷ​മു​ള്ള താ​ര​ത്തി​ന്‍റെ അ​ടു​ത്ത സി​നി​മ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. അ​തി​നി​ട​യി​ലാ​ണ് അ​ടു​ത്ത സി​നി​മ​യി​ൽ താ​ര​ത്തി​ന്‍റെ നാ​യി​ക​മാ​രാ​യി ന​യ​ൻ​താ​ര​യും കീ​ർ​ത്തി സു​രേ​ഷും എ​ത്തി​യേ​ക്കു​മെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളെ​ത്തി​യ​ത്. ര​ജ​നീ​കാ​ന്തി​ന്‍റെ ക​രി​യ​റി​ലെ
166-ാമ​ത്തെ സി​നി​മ കൂ​ടി​യാ​ണി​ത്.

എ​.ആ​ർ. മു​രു​ഗ​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​മാ​രാ​യി ന​യ​ൻ​താ​ര​യും കീ​ർ​ത്തി സു​രേ​ഷും എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ച​ന്ദ്ര​മു​ഖി, ശി​വാ​ജി, കു​സേ​ല​ൻ തു​ട​ങ്ങി​യ സി​നി​മ​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും ന​യ​ൻ​സും രജനിയും ഒ​രു​മി​ക്കു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ.

താ​ര​പു​ത്രി​യാ​യ കീ​ർ​ത്തി സു​രേ​ഷ് ആ​ദ്യ​മാ​യാ​ണ് ര​ജ​നി​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് തെ​ന്നി​ന്ത്യ​ക്ക് ത​ന്നെ പ്രി​യ​ങ്ക​രി​കളാ​യി മാ​റി​യ ര​ണ്ട് മ​ല​യാ​ളി​ അ​ഭി​നേ​ത്രി​ക​ൾ ഒ​രു​മി​ച്ചെ​ത്തു​ന്ന​ത്. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. പോ​ലീ​സ് ഓ​ഫീ​സ​റും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യാ​ണ് ര​ജ​നീ​കാ​ന്ത് എ​ത്തു​ന്ന​തെ​ന്നാ​ണ് ഇ​പ്പോ​ഴു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.