മ​ഹാ​വീ​ർ ക​ർ​ണയുടെ ചിത്രീകരണം​ ആരംഭിച്ചു
Saturday, February 9, 2019 10:06 AM IST
എ​ന്ന് നി​ന്‍റെ മൊ​യ്തീ​ൻ എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​നു​ശേ​ഷം വി​ക്ര​മി​നെ നാ​യ​ക​നാ​ക്കി ആ​ർ​.​എ​സ്. വി​മ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ഹാ​വീ​ർ ക​ർ​ണ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. 300 കോ​ടി രൂ​പ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ബ​ജ​റ്റ്. ഹൈ​ദ​രാ​ബാ​ദി​ലെ രാ​മോ​ജി ഫി​ലിം സി​റ്റി​യി​ലാ​ണ് ആ​ദ്യ ഷെ​ഡ്യൂ​ൾ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്.

ഹോ​ളി​വു​ഡി​ൽ നി​ന്നു​ള്ള സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും ചി​ത്ര​ത്തി​നു പി​ന്നി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യ യു​ണൈ​റ്റ​ഡ് ഫി​ലിം കി​ങ്ഡം ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ പ്ര​മു​ഖ​രാ​യ നി​ര​വ​ധി താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. 32 ഭാ​ഷ​ക​ളി​ലാ​യി 2020ൽ ​ചി​ത്രം റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.