റീ​ല്‍ ഹീ​റോ പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ക്ക​ണം: വി​ജ​യ് വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്
Saturday, July 17, 2021 5:21 PM IST
ഇ​റ​ക്കു​മ​തി ചെ​യ്ത കാ​റി​ന്‍റെ നി​കു​തി ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി ന​ട​ന്‍ വി​ജ​യ്.

നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പ്ര​വേ​ശ​ന നി​കു​തി​യു​ടെ പേ​രി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ വൈ​കി​യ​തി​ല്‍ ന​ട​പ​ടി വേ​ണ​മെ​ന്ന കാ​ര്യം ഉ​ന്ന​യി​ക്കു​മെ​ന്നും താ​ര​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കു​മാ​രേ​ശ​ന്‍ അ​റി​യി​ച്ചു. റീ​ല്‍ ഹീ​റോ പ​രാ​മ​ര്‍​ശം ഏ​റെ വേ​ദ​നി​പ്പി​ച്ചു​വെ​ന്നും ഇ​ത് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​കാ​ട്ടി മ​ദ്രാ​സ് ഹൈ​കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ര​ണ്ട് ദി​വ​സം മു​ന്പ് വി​ജ​യ്ക്ക് വ​ന്‍ തു​ക പി​ഴ ശി​ക്ഷ​യാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി​ച്ചി​രു​ന്നു. ഒ​രു ല​ക്ഷം രൂ​പ​യാ​ണ് പി​ഴ​യാ​യി വി​ധി​ച്ച​ത്. ഇ​റ​ക്കു​മ​തി ചെ​യ്ത കാ​റി​ന് നി​കു​തി ഇ​ള​വ് തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച കേ​സി​ലാ​യി​രു​ന്നു പി​ഴ ശി​ക്ഷ. സി​നി​മ​യി​ലെ സൂ​പ്പ​ര്‍ ഹീ​റോ ജീ​വി​ത​ത്തി​ൽ റീ​ല്‍​ഹീ​റോ ആ​ക​രു​തെ​ന്നും കോ​ട​തി താ​ര​ത്തി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.