പി​സ​യി​ൽ പ്രതിഫലം ആ​യി​രം രൂ​പ
Friday, December 28, 2018 9:46 AM IST
വി​ജ​യ് സേ​തു​പ​തി​ക്ക് പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ സ്ഥാ​നം ന​ൽ​കി​യ ചി​ത്ര​മാ​ണ് പി​സ. ആ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ന് താ​ര​ത്തി​ന് കി​ട്ടി​യ പ്ര​തി​ഫ​ലം കേ​ട്ട് പ്രേ​ക്ഷ​ക​ർ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ആ​യി​രം രൂ​പ​യാ​ണ് താ​ര​ത്തി​ന് പി​സ​യി​ൽ അ​ഭി​ന​യി​ച്ച​തി​ന് പ്ര​തി​ഫ​ലം കി​ട്ടി​യ​ത്. അ​ടു​ത്തി​ടെ ന​ട​ന്നൊ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഈ ​കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

മി​ക​ച്ച വി​ജ​യം നേ​ടി​യ പി​സ ഒ​രു​പാ​ട് പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്താ​യി​രു​ന്നു പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന​ത്. നാ​യ​ക​ന്‍ പു​തു​മു​ഖം ആ​യി​രു​ന്ന​തു​കൊ​ണ്ടും പ​ല​വി​ധ റി​ലീ​സ് പ്ര​ശ്‌​ന​ങ്ങ​ള്‍ വ​ന്ന​തു​മാ​യി​രു​ന്നു ഇ​തി​ന് കാ​ര​ണം. 2012ലാ​യി​രു​ന്നു ഹൊ​റ​ര്‍ ചി​ത്ര​മാ​യി​രു​ന്ന പി​സ പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന​ത്.

ഡ​ബ്ബിം​ഗ് സ​മ​യ​ത്ത് ത​ന്‍റെ ക​ഷ്ട​പ്പാ​ട് ക​ണ്ട് കാ​ര്‍​ത്തി​ക്ക് സു​ബ്ബ​രാ​ജ് ത​നി​ക്ക് ആ​യി​രം രൂ​പ കൂ​ടി ത​രി​ക​യും ചെ​യ്തു​വെ​ന്നും അ​ഭി​മു​ഖ​ത്തി​ല്‍ വി​ജ​യ് സേ​തു​പ​തി പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.