വി​ജ​യ്‌യു​ടെ ദ​ള​പ​തി 63; ചി​ത്രീ​ക​ര​ണം 21ന് ​ആ​രം​ഭി​ക്കും
Saturday, January 19, 2019 4:44 PM IST
സ​ർ​ക്കാ​റി​നു ശേ​ഷം വി​ജ​യ് നാ​യ​ക​നാ​യി എ​ത്തു​ന്ന ദ​ള​പ​തി 63ന്‍റെ ചി​ത്രീ​ക​ര​ണം ജ​നു​വ​രി 23ന് ​ആ​രം​ഭി​ക്കും. തെ​രി, മെ​ർ​സ​ൽ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം വി​ജ​യ്- ആ​റ്റ്ലി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്. ദ​ള​പ​തി 63 എ​ന്ന പേ​ര് ചി​ത്ര​ത്തി​ന് താ​ൽ​ക്കാ​ലി​ക​മാ​യി ന​ൽ​കി​യ​താ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഒ​രു ഫു​ട്ബോ​ൾ കോ​ച്ചി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രി​ക്കും ചി​ത്ര​ത്തി​ൽ വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ന​യ​ൻ താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. വി​വേ​ക്, ക​തി​ർ, യോ​ഗി ബാ​ബു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

എ​ജി​എ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ദീ​പാ​വ​ലി റി​ലീ​സാ​യി ചി​ത്രം എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.