പ്ര​തി​ഷേ​ധം തെ​രു​വി​ൽ; "സ​ർ​ക്കാ​രി'​നെ നാ​ലി​ട​ത്തു മു​റി​ച്ചു
Friday, November 9, 2018 6:19 PM IST
പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് വി​ജ​യ് ചി​ത്ര​മാ​യ സ​ർ​ക്കാ​രി​ലെ വി​വാ​ദ​മാ​യ നാ​ല് ഭാ​ഗ​ങ്ങ​ൾ നീ​ക്കി. അ​ണ്ണാ​ഡി​എം​കെ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ചി​ത്ര​ത്തി​ലെ വി​വാ​ദ രം​ഗ​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി അ​ന്ത​രി​ച്ച ജെ. ​ജ​യ​ല​ളി​ത​യെ​യും അ​വ​ർ ആ​രം​ഭി​ച്ച പ​ദ്ധ​തി​ക​ളെ​യും പ​രാ​മ​ർ​ശി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് നീ​ക്കി​യ​ത്.

മി​ക്സി​യും ഗ്രൈ​ൻ​ഡ​റും നാ​യ​ക​ൻ തീ​യി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ന്ന രം​ഗ​വും നീ​ക്കി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടും. ജ​യ​ല​ളി​ത​യു​ടെ 2011 ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യി​രു​ന്നു സൗ​ജ​ന്യ മി​ക്സി​യും ഗ്രൈ​ൻ​ഡ​റും. സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കോ​മ​ള എ​ന്ന പേ​രും നീ​ക്കി​യി​ട്ടു​ണ്ട്. കോ​മ​ള​വ​ല്ലി എ​ന്ന​തി​ന്‍റെ ചു​രു​ക്ക​മാ​ണ് കോ​മ​ള​യെ​ന്നും ഇ​ത് ജ​യ​ല​ളി​ത​യു​ടെ യ​ഥാ​ർ​ഥ പേ​രി​നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​യു​ന്നു. സി​നി​മ​യി​ലെ ര​ണ്ട് സം​ഭാ​ഷ​ണ​ങ്ങ​ളാ​ണ് മ്യൂ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

വെ​ള​ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം ത​മി​ഴ്നാ​ട്ടി​ലെ തീ​യ​റ്റ​റു​ക​ളി​ൽ വി​വാ​ദ രം​ഗ​ങ്ങ​ൾ നീ​ക്കി​യ ചി​ത്ര​മാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. കേ​ര​ള​മു​ൾ​പ്പെ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​തു ബാ​ധ​ക​മാ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ എ.​ആ​ർ.​മു​രു​ക​ദോ​സി​ന്‍റെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി വൈ​കി പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യ്ക്കു സം​വി​ധാ​യ​ക​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.