സി​നി​മ വ​ൻ​പ​രാ​ജ​യം; പ്ര​തി​ഫ​ലം വേ​ണ്ടെ​ന്നു വ​ച്ച് സാ​യി പ​ല്ല​വി
Monday, January 14, 2019 9:27 AM IST
സി​നി​മ ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ​പ​രാ​ജ​യ​മാ​യ​തി​നാ​ൽ ത​ന്‍റെ പ്ര​തി​ഫ​ലം വേ​ണ്ടെ​ന്നു വ​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി സാ​യി പ​ല്ല​വി. സാ​യി പ​ല്ല​വി​യും ശ​ർ​വാ​ന​ന്ദും നാ​യി​കാ​നാ​യ​ക​ന്മാ​രാ​യി അ​ഭി​ന​യി​ച്ച പ​ടി പ​ടി ല​ച്ചേ മ​ന​സു എ​ന്ന തെ​ലു​ങ്ക് ചി​ത്ര​മാ​ണ് ബോ​ക്സ് ഓ​ഫീ​സി​ൽ മൂ​ക്കു​കു​ത്തി വീ​ണ​ത്.

22 കോ​ടി ബ​ജ​റ്റി​ൽ ആ​ന്ധ്ര​യി​ലും തെ​ലു​ങ്കാ​ന​യി​ലും റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന് വെ​റും എ​ട്ടു​കോ​ടി മാ​ത്ര​മേ തി​രി​കെ ല​ഭി​ച്ചു​ള്ളൂ. നേ​ര​ത്തെ ചെ​റി​യ തു​ക അ​ഡ്വാ​ൻ​സാ​യി സാ​യി വാ​ങ്ങി​യി​രു​ന്നെ​ങ്കി​ലും നി​ർ​മാ​താ​ക്ക​ൾ ബാ​ക്കി​യു​ള്ള നാ​ൽ​പ്പ​തു ല​ക്ഷ​ത്തോ​ളം രൂ​പ ന​ൽ​കി​യ​പ്പോ​ഴാ​ണ് സാ​യി അ​ത് വേ​ണ്ടെ​ന്ന് വ​ച്ച​ത്.

തെ​ലു​ങ്കി​ലെ നി​ർ​മാ​താ​ക്ക​ൾ സാ​യി​യു​ടെ ഈ ​പ്ര​വൃത്തി​യെ വാ​നോ​ളം പ്ര​ശം​സി​ക്കു​ക​യാ​ണ്. ഹ​നു രാ​ഘ​വ​പു​ഡി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ചി​ത്രം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.