റിക്കാർഡിലേക്ക് പാടിക്കയറി മാരി-2 വും റൗഡി ബേബിയും
Monday, December 9, 2019 11:01 AM IST
ധ​നു​ഷും സാ​യി പ​ല്ല​വി​യും അ​ഭി​ന​യി​ച്ച മാ​രി-2​വി​ലെ റൗ​ഡി ബേ​ബി എ​ന്ന ഗാ​നം സൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ മ​റ്റൊ​രു ബ​ഹു​മ​തി കൂ​ടെ ഈ ​ഗാ​ന​ത്തി​നു ല​ഭി​ച്ചി​രി​ക്കു​ന്നു. 2019ൽ ​ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ൾ​ക്കാ​ർ ക​ണ്ട മ്യൂ​സി​ക്ക​ൽ വീ​ഡി​യോ എ​ന്ന അം​ഗീ​കാ​ര​മാ​ണ് റൗ​ഡി ബേ​ബി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തു​വ​രെ 71 കോ​ടി​യി​ല​ധി​കം പേ​ർ ഈ ​വീ​ഡി​യോ യൂ​ട്യൂ​ബി​ൽ ക​ണ്ടു​ക​ഴി​ഞ്ഞു. ധ​നു​ഷാ​ണ് ഈ ​സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ ര​ചി​ച്ച​ത്. സം​ഗീ​തം പ​ക​ർ​ന്ന​ത് യു​വ​ൻ ശ​ങ്ക​ർ രാ​ജ​യും. ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ധ​നു​ഷും ദീ​യും ചേ​ർ​ന്നാ​ണ്. പു​തി​യ അം​ഗീ​കാ​ര​ത്തി​ന്‍റെ വി​വ​രം ലോ​ക​ത്തെ അ​റി​യി​ച്ച​തും ധ​നു​ഷ് ത​ന്നെ​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.