റൗ​ഡി ബേ​ബി കു​തി​ക്കു​ന്നു
Saturday, February 16, 2019 10:09 AM IST
ദ​ക്ഷി​ണേ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ഏ​റ്റ​വും അ​ധി​കം കാ​ഴ്ച​ക്കാ​രെ സ്വ​ന്ത​മാ​ക്കി​യ യു ​ട്യൂ​ബ് ഗാ​ന​മെ​ന്ന റെ​ക്കോ​ര്‍​ഡും സ്വ​ന്ത​മാ​ക്കി കു​തി​ക്കു​ക​യാ​ണ് സാ​യി പ​ല്ല​വി-​ധ​നു​ഷ് ടീ​മി​ന്‍റെ റൗ​ഡി ബേ​ബി. മാ​രി ടു​വി​ലെ റൗ​ഡി ബേ​ബി എ​ന്ന ഗാ​ന​മാ​ണ് റെ​ക്കോ​ര്‍​ഡ് തി​രു​ത്തി​ക്കു​റി​ച്ച് മു​ന്നേ​റു​ന്ന​ത്.

സാ​യി പ​ല്ല​വി​യു​ടെ ത​ന്നെ ഫി​ദ​യി​ലെ ‘വ​ച്ചി​ൻ​ഡെ’​എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തെ പി​ന്ത​ള്ളി​യാ​ണ് റൗ​ഡി ബേ​ബി ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​ത്. 21 കോ​ടി​യോ​ളം കാ​ഴ്ച​ക്കാ​രു​മാ​യാ​ണ് റൗ​ഡി ബേ​ബി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള വ​ച്ചി​ന്‍​ ഡെ​യ്ക്ക് 19 കോ​ടി​യോ​ളം കാ​ഴ്ച​ക്കാ​രാ​ണ് ഉ​ള്ള​ത്.

യൂ​ട്യൂ​ബ് ട്രെ​ന്‍​ഡിം​ഗ് പ​ട്ടി​ക​യി​ല്‍ ആ​ദ്യം ത​ന്നെ ഇ​ടം നേ​ടി​യ റൗ​ഡി ബേ​ബി ഒാ​രോ മ​ണി​ക്കൂ​റി​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് കാ​ഴ്ച​ക്കാ​രെ നേ​ടു​ക​യാ​ണ്. യു​വ​ന്‍ ശ​ങ്ക​ര്‍ രാ​ജ സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന ഗാ​ന​ത്തി​ന്‍റെ വ​രി​ക​ള്‍ എ​ഴു​തി​യ​തി​നൊ​പ്പം ആ​ലാ​പ​ന​വും നി​ര്‍​വ​ഹി​ച്ച​ത് ധ​നു​ഷാ​ണ്. ദീ​യ​യാ​ണ് പെ​ണ്‍ ശ​ബ്ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.