സൗ​ന്ദ​ര്യ ര​ജ​നി​കാ​ന്ത് വീണ്ടും വി​വാ​ഹി​ത​യാ​കു​ന്നു
Thursday, November 15, 2018 9:57 AM IST
ത​മി​ഴ് സൂ​പ്പ​ർ​താ​രം ര​ജ​നീകാ​ന്തി​ന്‍റെ മ​ക​ളും സം​വി​ധാ​യി​ക​യു​മാ​യ സൗ​ന്ദ​ര്യ ര​ജ​നി​കാ​ന്ത് വി​വാ​ഹി​ത​യാ​കു​ന്നു. ന​ട​നും വ്യ​വ​സാ​യി​യു​മാ​യ വി​ശാ​ഖ​ൻ വ​ന​ങ്ക​മു​ടി​യാ​ണ് വ​ര​ൻ. ഇ​രു​വ​രു​ടേ​യും ര​ണ്ടാം വി​വാ​ഹ​മാ​ണ്.

വ​ഞ്ച​ക​ർ ഉ​ല​കം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വി​ശാ​ഖ​ൻ ച​ല​ച്ചി​ത്ര ലോ​ക​ത്തെ​ത്തി​യ​ത്. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ബി​സി​ന​സു​കാ​ര​നാ​യ വ​ന​ങ്ക​മു​ടി​യാ​ണ് വി​ശാ​ഖ​ന്‍റെ പി​താ​വ്. വി​വാ​ഹം അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. 2010ൽ ​വ്യ​വ​സാ​യി​യാ​യ അ​ശ്വി​ൻ രാം​കു​മാ​റു​മാ​യി​ട്ടാ​യി​രു​ന്നു സൗ​ന്ദ​ര്യ​യു​ടെ ആ​ദ്യ വി​വാ​ഹം. ഈ ​ബ​ന്ധ​ത്തി​ൽ വേ​ദ് എ​ന്ന മ​ക​നു​ണ്ട്.

2017ൽ ​ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു.കൊ​ച്ച​ട​യാ​ൻ എ​ന്ന ചി​ത്ര​മാ​ണ് സൗ​ന്ദ​ര്യ ആ​ദ്യം സം​വി​ധാ​നം ചെ​യ്ത​ത്. ധ​നു​ഷി​നെ നാ​യ​ക​നാ​ക്കി സൗ​ന്ദ​ര്യ സം​വി​ധാ​നം ചെ​യ്ത വേ​ല​യി​ല്ലാ പ​ട്ട​ധാ​രി 2 സൂ​പ്പ​ർ​ഹി​റ്റാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.