ആ​ടൈ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ത​ട​യ​ണം; സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക രം​ഗ​ത്ത്
Thursday, July 18, 2019 3:18 PM IST
അ​മ​ല പോ​ൾ നാ​യി​ക​യാ​കു​ന്ന ആ​ടൈ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക പ്രി​യ രാ​ജേ​ശ്വ​രി രം​ഗ​ത്ത്. സി​നി​മ​യി​ലെ ന​ഗ്ന​രം​ഗ​ങ്ങ​ൾ യു​വാ​ക്ക​ളെ മോ​ശ​മാ​യി ബാ​ധി​ക്കു​മെ​ന്നും ഇ​ത് സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗീ​ക ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​വാ​ൻ കാ​ര​ണ​മാ​കു​ന്നു​വെ​ന്നും പ്രി​യ പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​വ​ർ അ​മ​ല​യ്ക്കും സി​നി​മ​യ്ക്കു​മെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി.

ന​ഗ്ന​ത എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ ഈ ​സി​നി​മ പ്ര​മോ​ട്ട് ചെ​യ്യു​ന്ന​ത്. വെ​റും ക​ച്ച​വ​ട ലാ​ഭ​ത്തി​നാ​യി ഇ​വ​ർ പെ​ണ്‍​കു​ട്ടി​ക​ളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ്. സി​നി​മ​യി​ലെ അ​മ​ല​യു​ടെ ന​ഗ്ന​രം​ഗ​ങ്ങ​ൾ ഇ​നി വെ​ട്ടി​മാ​റ്റാ​ൻ സാ​ധി​ക്കി​ല്ല. കാ​ര​ണം സെ​ൻ​സ​ർ​ബോ​ർ​ഡ് ഈ ​ചി​ത്ര​ത്തി​ന് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. പ്ര​യ പ​റ​യു​ന്നു.

അ​മ​ല പോ​ളി​ന്‍റെ ല​ക്ഷ്യം പ​ണം മാ​ത്ര​മാ​ണെ​ന്നും അ​ന്യ​സം​സ്ഥാ​ന​ത്തു നി​ന്നും വ​രു​ന്ന ഇ​വ​ർ​ക്ക് ത​മി​ഴ്സം​സ്ക്കാ​രം എ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും പ്രി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.