വിവാഹ ആലോചനകൾ നിർത്തു: തമന്ന
Monday, February 4, 2019 9:43 AM IST
ഏ​താ​നും നാ​ൾ മു​ന്പു വി​വാ​ഹ​ത്തി​നു വീ​ട്ടി​ൽ സ​മ്മ​തം മൂ​ളി​യ ത​മ​ന്ന ആ​ലോ​ച​ന​ക​ൾ ത​ത്കാ​ലം നി​ർ​ത്തി​വ​യ്ക്കാ​ൻ മാ​താ​പി​താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യ ബാ​ഹു​ബ​ലി​യി​ലെ അ​വ​ന്തി​ക എ​ന്ന കഥാപാ​ത്ര​ത്തി​നു ശേ​ഷം ശ​ക്ത​മാ​യ​തോ ശ്ര​ദ്ധി​പ്പെ​ടു​ന്ന​തോ ആ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​മ​ന്ന​യ്ക്കു ല​ഭി​ച്ചി​രു​ന്നി​ല്ല.

ബാ​ഹു​ബ​ലി ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ത​മ​ന്ന അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ൾ കാ​ര്യ​മാ​യ വി​ജ​യ​ങ്ങ​ളു​മാ​യി​ല്ല. തു​ട​ർ​ച്ച​യാ​യി ചി​ല പ​രാ​ജ​യ​ങ്ങ​ൾ സം​ഭ​വി​ച്ച​തോ​ടെ സി​നി​മ​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ ത​മ​ന്ന തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​നി ഒ​രു വി​വാ​ഹ​മൊ​ക്കെ​ക​ഴി​ച്ച് സെ​റ്റി​ൽ​ഡ് ആ​കാം എ​ന്നാ​യി​രു​ന്നു ത​മ​ന്ന​യു​ടെ പ്ലാ​ൻ. ത​മ​ന്ന​യു​ടെ വാ​ക്ക് ല​ഭി​ച്ച​തോ​ടെ വീ​ട്ടു​കാ​ർ ചെ​റു​ക്ക​നെ അ​ന്വേ​ഷി​ച്ചു തു​ട​ങ്ങി​യി​രു​ന്നു.

എ​ന്നാ​ലി​പ്പോ​ൾ ത​മ​ന്ന പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്, ത​ൽ​ക്കാ​ല​ത്തേ​ക്ക് ക​ല്യാ​ണാ​ലോ​ച​ന നി​ർ​ത്തി വ​യ്ക്കാ​ൻ. ക​രി​യ​റി​ൽ കു​റ​ച്ചു​കൂ​ടെ ശ്ര​ദ്ധി​ക്കാ​നാ​ണ​ത്രെ ത​മ​ന്ന​യു​ടെ ആ​ലോ​ച​ന. പ​രാ​ജ​യ​ത്തി​ന്‍റെ കു​ഴി​യി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് ത​മ​ന്ന​യെ തേ​ടി എ​ഫ് 2 എ​ത്തി​യ​ത്. എ​ഫ് 2 -ഫ​ണ്‍ ആ​ൻഡ് ഫ്ര​സ്റ്റേ​ഷ​ൻ എ​ന്ന ചി​ത്രം ബ്ലോ​ക്ബ​സ്റ്റ​ർ ഹി​റ്റാ​യ​തോ​ടെ ത​മ​ന്ന വി​വാ​ഹം ചെ​യ്യാ​നു​ള്ള പ്ലാ​ൻ നീ​ട്ടി​വ​ച്ചു.

2019 ൽ ​വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ലോ​ചി​ച്ച ത​മ​ന്ന കു​റ​ച്ചു​കൂ​ടെ ക​ഴി​യ​ട്ടെ എ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണി​പ്പോ​ൾ. എ​ഫ് 2 ന് ​ശേ​ഷം തെ​ലു​ങ്കി​ൽ നി​ന്ന് ത​മ​ന്ന​യ്ക്ക് ചി​ല ന​ല്ല അ​വ​സ​ര​ങ്ങ​ൾ വ​രു​ന്നു​ണ്ട​ത്രെ. സേ ​റാ എ​ന്ന ചി​ത്ര​മാ​ണ് ത​മ​ന്ന​യു​ടേ​താ​യി ഇ​നി തി​യ​റ്റ​റി​ലെ​ത്തു​ന്ന​ത്. മെ​ഗാ​സ്റ്റാ​ർ ചി​ര​ഞ്ജീ​വി​യു​ടെ നാ​യി​ക​യാ​യി​ട്ടാ​ണ് സേ ​റാ യി​ൽ ത​മ​ന്ന എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.