ആ ​സിനിമയിൽ എ​ന്നെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു: ന​യ​ൻ​താ​ര
Wednesday, May 8, 2019 12:04 PM IST
സൂ​ര്യ-​അ​സി​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ഗ​ജി​നി​യി​ൽ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു​വെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ താ​ര. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

"ഗ​ജി​നി​യി​ൽ അ​ഭി​ന​യി​ക്കാ​മെ​ന്ന് തീ​രു​മാ​നി​ച്ച തീ​രു​മാ​നം തെ​റ്റാ​യി​രു​ന്നു. എ​ന്നോ​ട് പ​റ​ഞ്ഞ തി​ര​ക്ക​ഥ ആ​യി​രു​ന്നി​ല്ല ചി​ത്രം പു​റ​ത്തു വ​ന്ന​പ്പോ​ൾ. എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ വ​ള​രെ മോ​ശ​മാ​യി ആ​ണ് ചി​ത്രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ഈ ​കാ​ര്യ​ത്തെ​ക്കു​റി​ച്ച് ഞാ​ൻ ആ​രോ​ടും പ​രാ​തി പ​റ​ഞ്ഞി​ല്ല. അ​ത് എ​നി​ക്കു ന​ൽ​കി​യ പാ​ഠം വ​ള​രെ വ​ലു​താ​യി​രു​ന്നു'.

"ഈ ​ചി​ത്ര​ത്തി​നു ശേ​ഷ​മാ​ണ് ക​ഥ ശ്ര​ദ്ധി​ച്ചു കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യ​തും മ​ൾ​ട്ടി സ്റ്റാ​ർ ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്കു​വാ​ൻ തു​ട​ങ്ങി​യ​തും. ര​ജ​നി സാ​റി​നൊ​പ്പം ച​ന്ദ്ര​മു​ഖി ചെ​യ്യു​വാ​നും ശി​വ​കാ​ശി​യി​ൽ വി​ജ​യ്ക്ക് ഒ​പ്പം ഒ​രു പാ​ട്ടി​ൽ അ​ഭി​ന​യി​ക്കു​വാ​നും താ​ൻ ര​ണ്ടു വ​ട്ടം ആ​ലോ​ചി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ട് ഈ ​ര​ണ്ട് ചി​ത്ര​ങ്ങ​ളും എ​ന്‍റെ ക​രി​യ​റി​ൽ വ​ലി​യ നേ​ട്ട​മാ​യി​രു​ന്നു'. ന​യ​ൻ​താ​ര പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.