ജ​യ​ല​ളി​ത​യാ​യി ക​ങ്ക​ണ; ചി​ത്ര​ങ്ങ​ൾ വൈറൽ
Friday, December 11, 2020 10:55 AM IST
ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന "ത​ലൈ​വി’​യി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത് ആ​ണ്. ജ​യ​ല​ളി​ത​യു​ടെ ച​ര​മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ങ്ക​ണ പ​ങ്കു​വെ​ച്ച ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യാ​ണ്.

ജ​യ അ​മ്മ​യു​ടെ ച​ര​മ​ദി​ന​ത്തി​ൽ ഞ​ങ്ങ​ളു​ടെ പു​തി​യ സി​നി​മ ത​ലൈ​വി-​ദ റെ​വ​ല്യൂ​ഷ​ണ​റി ലീ​ഡ​റി​ലെ ചി​ല ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ്. എ​ന്‍റെ ടീ​മി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ന​ന്ദി, പ്ര​ത്യേ​കി​ച്ച് സി​നി​മ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഒ​രു സൂ​പ്പ​ർ​ഹീ​റോ​യെ​പ്പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഞ​ങ്ങ​ളു​ടെ നേ​താ​വ് വി​ജ​യ് സാ​റി​ന്. ഇ​നി ഒ​രാ​ഴ്ച്ച​കൂ​ടി...’ ചി​ത്ര​ത്തോ​ടൊ​പ്പം ക​ങ്ക​ണ ട്വീ​റ്റു ചെ​യ്ത​തി​ങ്ങ​നെ​യാ​ണ്.

എ.​എ​ൽ. വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ നി​ർ​വ​ഹി​ക്കു​ന്ന​ത് ബാ​ഹു​ബ​ലി, മ​ണി​ക​ർ​ണ്ണി​ക എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കെ. ​ആ​ർ. വി​ജ​യേ​ന്ദ്ര പ്ര​സാ​ദാ​ണ്. ചി​ത്ര​ത്തി​ൽ മ​ല​യാ​ളി​താ​രം ഷം​ന കാ​സിം ആ​ണ് ശ​ശി​ക​ല​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

വി​ബ്രി മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ വി​ഷ്ണു വ​ര​ദ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. ജി.​വി. പ്ര​കാ​ശ് കു​മാ​ർ സം​ഗീ​തം പ​ക​രു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നീ​ര​വ് ഷാ​യാ​ണ്. എ​ഡി​റ്റിം​ഗ് ആ​ന്‍റ​ണി​യും ആ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ സി​ൽ​വ​യു​മാ​ണ് നി​ർ​വ​ഹി​ക്കു​ക.

ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം പ​റ​യു​ന്ന ര​ണ്ട് സി​നി​മ​ക​ൾ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സം​വി​ധാ​യ​ക​ൻ മി​ഷ്കി​ന്‍റെ അ​സോ​സി​യേ​റ്റ് ആ​യി​രു​ന്ന പ്രി​യ​ദ​ർ​ശി​നി സം​വി​ധാ​നം ചെ​യ്യു​ന്ന ദി ​അ​യ​ണ്‍ ലേ​ഡി​യും നി​ർ​മാ​താ​വ് ആ​ദി​ത്യ ഭ​ര​ദ്വാ​ജും സം​വി​ധാ​യ​ക​ൻ ഭാ​ര​തി​രാ​ജ​യും ചേ​ർ​ന്നൊ​രു​ക്കു​ന്ന താ​യ്: പു​ര​ട്ചി ത​ലൈ​വി​യു​മാ​ണ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച ചി​ത്ര​ങ്ങ​ൾ. അ​യ​ണ്‍ ലേ​ഡി​യി​ൽ ജ​യ​ല​ളി​ത​യാ​യി വേ​ഷ​മി​ടു​ന്ന​ത് നി​ത്യാ മേ​നോ​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.