പാട്ടിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദിനെതിരെ പോലീസ് കേസ് രജിസറ്റർ ചെയ്തു. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സംഗീത ആൽബമായ ‘ഓ പരി’ ആണ് വിവാദത്തിലായത്. തെലുങ്ക് നടിയും ഹാസ്യതാരവുമായ കരാട്ടെ കല്യാണിയാണ് പരാതി നല്‍കിയത്.
മോശമായി വസ്ത്രം ധരിച്ച് സ്ത്രീകൾ നൃത്തം ചെയ്യുന്ന ഗാനത്തിൽ ദേവി ശ്രീ പ്രസാദ് ഭക്തിഗാനശകലങ്ങൾ ഉപയോഗിച്ചുവെന്നാണ് പരാതി. സംഭവത്തിൽ സംഗീതസംവിധായകൻ മാപ്പ് പറയണമെന്നും കരാട്ടെ കല്യാണി ആവശ്യപ്പെട്ടു.
ഹൈദരാബാദ് സിറ്റി പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗമാണ് ഡിഎസ്പിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സൈബർ ക്രൈം എസിപി കെ.വി.എം. പ്രസാദ് മാധ്യമങ്ങളോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.