രജനികാന്ത്-എ.ആർ. മുരുകദോസ് കൂട്ടുകെട്ടിലൊരുങ്ങിയ ദർബാർ പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. ചിത്രം പരാജയപ്പെട്ടതോടെ രജനീകാന്ത് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ വിതരണക്കാർ.
സിനിമയുടെ മൊത്തം നഷ്ടം എത്രയാണെന്ന് വ്യക്തമല്ല. ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമിച്ചത്. ഇതിന് മുൻപ് ലിംഗ, ബാബ എന്നീ സിനിമകൾ പരാജയപ്പെട്ടപ്പോൾ രജനികാന്ത് വിതരണക്കാർക്കും എക്സിബിറ്റർമാർക്കും നഷ്ടപരിഹാരം നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.