തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞു നിൽക്കുന്ന താരദന്പതികളായിരുന്നു പ്രസന്നയും സ്നേഹയും. കഴിഞ്ഞ വർഷമാണ് പ്രസന്ന ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. പൃഥ്വിരാജിനൊപ്പം അഭിനയിച്ച സിനിമയിലെ വില്ലൻ വേഷത്തിലൂടെ പ്രസന്ന കേരളത്തിൽ നിന്നും അതിവേഗമാണ് പ്രേക്ഷക പ്രശംസ സ്വന്തമാക്കിയത്.
വർഷങ്ങൾക്ക് മുൻപ് മുതൽ മലയാളത്തിലും തമിഴിലുമായി തിളങ്ങി നിൽക്കുകയായിരുന്നു സ്നേഹ. പ്രസന്നയുമായിട്ടുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോൾ ടെലിവിഷൻ പരിപാടികളിലും മറ്റുമായി സജീവമായിരുന്നു നടി. ഇതിനിടെ താരകുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്.
രണ്ടാമത്തെ കണ്മണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താരദന്പതികളായ പ്രസന്നയും സ്നേഹയും. പരന്പരാഗതമായി നടത്തി വന്നിരുന്ന വളകാപ്പ് ചടങ്ങ് വലിയ ആഘോഷത്തോടെ നടത്തിയിരുന്നു. ഈ പരിപാടിയുടെ ചിത്രങ്ങൾ പുറത്ത് വിട്ട് കൊണ്ടായിരുന്നു വീണ്ടുമൊരു കുഞ്ഞതിഥി വീട്ടിലേക്ക് വരുന്നതിനെ കുറിച്ച് താരദന്പതികൾ പുറംലോകത്തോട് പറഞ്ഞത്. ഇരുവർക്കും ഒരു മകളാണ് പിറന്നിരിക്കുന്നത്.
പ്രസന്ന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. പിങ്ക് നിറമുള്ള കുഞ്ഞിന്റെ ഷൂ ഫോട്ടോയാക്കി ആ ചിത്രം പങ്കുവച്ച താരം മാലാഖ എത്തിയിരിക്കുകയാണ് എന്ന ക്യാപ്ഷനും കൊടുത്തിരുന്നു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ടാണ് പ്രസന്ന പങ്കുവച്ച ചിത്രമെന്നാണ് കരുതുന്നത്. പ്രസന്നയുടെ പോസ്റ്റിന് താഴെ താരദന്പതികൾക്ക് ആശംസകളുമായി ആരാധകർ എത്തി ക്കൊണ്ടിരിക്കുകയാണ്. 2012ലായിരുന്നു താരവിവാഹം. ഇരുവർക്കും വിഹാൻ എന്നൊരു മകൻ കൂടിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.