തെന്നിന്ത്യൻ താരസുന്ദരി തമന്നയുടെ ഗ്ലാമർ പ്രദർശനത്തെ ആരാധകരും വിമർശിക്കുന്നു. സുന്ദർ സി സംവിധാനം ചെയ്ത് വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രമാണ് പ്രദർശനത്തിനെത്തിയ ഏറ്റവും പുതിയ തമന്ന ചിത്രം. നവംബർ 15ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്.
ആക്ഷനിലെ തമന്നയുടെ ഗ്ലാമർ പ്രദർശനം അതിരുകടന്നതാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. സിം സ്യൂട്ടും ബിക്കിനിയുമൊക്കെയിട്ട് അതീവ ഗ്ലാമറസായിട്ടാണ് സിനിമയിൽ തമന്ന എത്തുന്നത്. ആക്ഷനിൽ വിശാലിന്റെ നാല് നായികമാരിൽ ഒരാളാണ്. ചിത്രത്തിൽ സ്പൈ ഏജന്റുമാരായിട്ടാണ് വിശാലും തമന്നയും എത്തുന്നത്.
വിശാലിനും തമന്നയ്ക്കും പുറമേ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആകാൻഷ പുരി, ഛായാ സിംഗ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് നായികമാർ. തമന്നയിൽ നിന്നും ശരീര പ്രദർശനമല്ല, മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്ന തമന്ന ഫാൻസ് ക്ലബ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരുന്നത്. ആക്ഷന് ലഭിക്കുന്ന ഗംഭീര സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുളള തമന്നയുടെ ട്വീറ്റിന് മറുപടിയായിട്ടാണ് ആരാധകർ വിമർശനവുമായി എത്തിയത്.
നല്ല സംവിധായകരുളള ചിത്രങ്ങളിൽ അഭിനയിക്കാനും നല്ല കഥകളിൽ മാത്രം വിശ്വാസമർപ്പിക്കാനുമാണ് തമന്നയ്ക്ക് ആരാധകർ നൽകുന്ന ഉപദേശം. മുൻപും ഗ്ലാമർ റോളുകളിൽ അഭിനയിക്കുന്നതിൽ ഒരു മടിയും കാണിച്ചിട്ടില്ലാത്ത താരമാണ് തമന്ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.