തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി തിളങ്ങി നിൽക്കുന്ന, പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമല പോൾ. മണിരത്നത്തിന്റെ സ്വപ്നപദ്ധതിയായ പൊന്നിയിൻ സെൽവനിൽ നിന്ന് അമലയെ പുറത്താക്കിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സോഷ്യൽ മീഡിയയിലൂടെ ഇതിനകം തന്നെ ഈ സംഭവം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
അമല പോളിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണങ്ങൾ പുറത്തുവന്നിട്ടില്ല. നേരത്തെ വിജയ് സേതുപതി ചിത്രത്തിൽ നിന്നു താരത്തെ മാറ്റിയിരുന്നു. കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിലെ അടിസ്ഥാനമാക്കിയാണ് പൊന്നിയിൻ സെൽവൻ ഒരുക്കുന്നത്. നേരത്തെ പലരും ഇത് സിനിമയാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് സാധ്യമായിരുന്നില്ല.
തന്റെ സ്വപ്നപദ്ധതിയായാണ് മണിരത്നം ഈ സിനിമയെ വിശേഷിപ്പിച്ചത്. വിക്രമും ഐശ്വര്യ റായിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിനായി വൻതാരനിരയാണ് അണിനിരക്കുന്നത്. അതിനിടയിലാണ് അമലയുടെ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്ത പുറത്തുവന്നിരുക്കുന്നത്.
ജയംരവി, സമുദ്രക്കനി, അനുഷ്ക ഷെട്ടി, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർത്ഥിപൻ തുടങ്ങിയവർക്കൊപ്പം നിരവധി മലയാള താരങ്ങളും ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ഡിസംബർ 16ന് തായ്ലൻഡിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. 100 ദിവസം നീണ്ടുനിൽക്കുന്ന ഒറ്റ ഷെഡ്യൂളിൽ ചിത്രം പൂർത്തീകരിക്കാനുള്ള നീക്കത്തിലാണ് അണിയറപ്രവർത്തകർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.