ഒ​രു അ​മ്മ എ​ങ്ങ​നെ​യാ​ക​രു​തെ​ന്ന് എ​ന്നെ പ​ഠി​പ്പി​ച്ച​തി​ന് ന​ന്ദി: അ​മ്മ​യോ​ട് സം​ഗീ​ത​യ്ക്ക് പ​റ​യാ​നു​ള്ള​ത്
Saturday, April 13, 2019 4:02 PM IST
സ്വ​ന്തം അ​മ്മ​യി​ൽ നി​ന്നും ജീ​വി​ത​ത്തി​ൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്ന് തെ​ന്നി​ന്ത്യ​ൻ ന​ടി സം​ഗീ​ത കൃ​ഷ്. ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

"പ്രി​യ​പ്പെ​ട്ട അ​മ്മേ, എ​നി​ക്ക് ജ​ന്മം ന​ൽ​കി​യ​തി​നു ന​ന്ദി. സ്കൂ​ളി​ൽ പോ​യി​രു​ന്ന എ​ന്നെ പ​തി​മൂ​ന്ന് വ​യ​സു മു​ത​ൽ ജോ​ലി​ക്കു വി​ട്ട​തി​നു ന​ന്ദി. എ​ല്ലാ ബ്ലാ​ങ്ക് ചെ​ക്കു​ക​ളി​ലും എ​ന്നെ​ക്കൊ​ണ്ട് ഒ​പ്പ് വ​പ്പി​ച്ച​തി​നു ന​ന്ദി. ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ ജോ​ലി​ക്കു പോ​കാ​ത്ത മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​ക​ളാ​യ നി​ങ്ങ​ളു​ടെ ആ​ണ്‍​മ​ക്ക​ളു​ടെ സൗ​ക​ര്യ​ത്തി​ന് എ​ന്നെ ചൂ​ഷ​ണം ചെ​യ്ത​തി​നു ന​ന്ദി. നി​ങ്ങ​ളു​ടെ തീ​രു​മാ​ന​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ വ​ന്ന​പ്പോ​ൾ ന​മ്മു​ടെ വീ​ട്ടിൽ ത​ന്നെ എ​ന്നെ ത​ള​ച്ചി​ട്ട​തി​നു ന​ന്ദി.

ഞാ​ൻ എ​ന്‍റെ വ​ഴി സ്വ​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് വ​രെ എ​ന്നെ വി​വാ​ഹം ക​ഴി​പ്പി​ക്കാ​തി​രു​ന്ന​തി​നും ന​ന്ദി. എ​ന്‍റെ ഭ​ർ​ത്താ​വി​നെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ന്ദി. അ​തു​വ​ഴി എ​ന്‍റെ കു​ടും​ബ സ​മാ​ധാ​നം ന​ശി​പ്പി​ക്കു​ന്ന​തി​നും ന​ന്ദി. ഒ​രു അ​മ്മ എ​ങ്ങ​നെ ആ​ക​രു​തെ​ന്ന് എ​ന്നെ പ​ഠി​പ്പി​ച്ച​തി​ന് ന​ന്ദി. എ​ല്ലാ​ത്തി​നും അ​വ​സാ​നം ഈ ​വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ൾ​ക്കും പു​തി​യ കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കും ന​ന്ദി.

കാ​ര​ണം ആ​രോ​ടും മി​ണ്ടാ​ട്ട​മി​ല്ലാ​തെ ക​ഴി​ഞ്ഞി​രു​ന്ന പെ​ണ്‍​കു​ട്ടി​യി നി​ന്നും ഇ​ന്ന് കാ​ണു​ന്ന ധീ​ര​യും പ​ക്വ​മ​തി​യും ശ​ക്ത​യു​മാ​യ സ്ത്രീ​യാ​യി ഞാ​ൻ മാ​റാ​ൻ അ​റി​ഞ്ഞോ അ​റി​യാ​ത​യോ നി​ങ്ങ​ളും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​തി​ന് നി​ങ്ങ​ളോ​ട് സ​നേ​ഹ​വു​മു​ണ്ടാ​കും. ഒ​രു ദി​വ​സം നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ ഈ​ഗോ​യി​ൽ നി​ന്നും പു​റ​ത്തു​വ​രും. ഉ​റ​പ്പാ​യും എ​ന്നെ​ക്കു​റി​ച്ച് ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കും. സം​ഗീ​ത കു​റി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.