പിണക്കം മാറി; ചി​ന്പു​വും ഹ​ൻ​സി​ക​യും വീണ്ടുമൊന്നിക്കുന്നു
Friday, March 8, 2019 9:56 AM IST
പ്ര​ണ​യ​ത്ത​ക​ർ​ച്ച​യ്ക്കു ശേ​ഷം ചി​ന്പു​വും ഹ​ൻ​സി​ക​യും വീ​ണ്ടും ഒ​രു സി​നി​മ​യി​ൽ ഒ​ന്നി​ക്കു​ന്നു. വാ​ലു എ​ന്ന ചി​ത്ര​ത്തി​ൽ ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന​തി​നിടെ​യാ​ണ് ഹ​ൻ​സി​ക​യും ചി​ന്പു​വും പ്ര​ണ​യ​ത്തി​ലാ​യ​ത്. ആ ​ചി​ത്രം റി​ലീ​സ് പൂ​ർ​ത്തി​യാ​ക്കി തി​യ​റ്റ​റി​ലെ​ത്തു​ന്പോ​ഴേ​ക്കും ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​രു​വ​രും സൗ​ഹൃ​ദ​ത്തി​ലാ​ണെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്.

ഹ​ൻ​സി​ക​യു​ടെ അ​ൻ​പ​താ​മ​ത്തെ ചി​ത്ര​മാ​യ മ​ഹ​യി​ൽ ചി​ന്പു അ​തി​ഥി​വേ​ഷ​ത്തി​ലെ​ത്തു​ന്നു എ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. ചി​ത്ര​ത്തി​നാ​യി ചി​ന്പു പ​ത്തു ദി​വ​സ​ത്തെ കാ​ൾ​ഷീ​റ്റ് ന​ൽ​കി​യി​ട്ടു​ണ്ട​ത്രെ. പ​ഴ​യ കാ​മു​കി​മാ​രെ സു​ഹൃ​ത്താ​യി ക​ണ്ട് ചി​ന്പു ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല.

പ്ര​ണ​യ​ത്ത​ക​ർ​ച്ച​യ്ക്കു ശേ​ഷം ഇ​ത് ന​മ്മ ആ​ള് എ​ന്ന ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യു​മാ​യി ഒ​ന്നി​ച്ച് ചി​ന്പു വീ​ണ്ടും സി​നി​മ ചെ​യ്ത​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. ആ​ദ്യം എ​തി​ർ​പ്പ് കാ​ണി​ച്ചെ​ങ്കി​ലും ന​യ​ൻ​താ​ര​യും പി​ന്നീ​ട് അ​ഭി​ന​യി​ക്കാ​ൻ സ​മ്മ​തം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.