ധനുഷിന്‍റെ ആ ചിത്രം ഉ​പേ​ക്ഷി​ച്ചോ..‍?
Monday, April 8, 2019 6:51 PM IST
ഉ​ട​ൻ റി​ലീ​സ് ഉ​ണ്ടാ​കു​മെ​ന്ന് പ്രേ​ക്ഷ​ക​ർ പ്ര​തീ​ക്ഷി​ച്ച എ​ന്നൈ നോ​ക്കി പാ​യും തോ​ട്ട ഉ​പേ​ക്ഷി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്.​ഗൗ​തം മേ​നോ​ന്‍ -ധ​നു​ഷ് ചി​ത്ര​ത്തി​ലെ പാ​ട്ടു​ക​ൾ ഹി​റ്റ് ലി​സ്റ്റി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. ഗൗ​തം മേ​നോ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​ന്‍​ട്രാ​ഗാ എ​ന്‍റ​ര്‍​ടെ​യ്ൻമെ​ന്‍റ്സി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ നി​ന്ന് ചി​ത്ര​ത്തി​ലെ പാ​ട്ടു​ക​ളും ടീ​സ​റും നീ​ക്കം ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ് ചി​ത്രം ഉ​പേ​ക്ഷി​ച്ചു എ​ന്ന വാ​ര്‍​ത്ത പ​ര​ക്കു​ന്ന​ത്.

ഡ​ര്‍​ബു​ക്ക ശി​വ​യാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കി​യ​ത്. യൂ​ട്യൂ​ബി​ല്‍ ഒ​രു​കോ​ടി​യി​ല​ധി​കം ആ​ളു​ക​ള്‍ ഗാ​നം ക​ണ്ടി​രു​ന്നു. മ​റു​വാ​ര്‍​ത്തൈ, വി​സി​രി എ​ന്നീ ഗാ​ന​ങ്ങ​ളാണ് ഇ​പ്പോ​ള്‍ യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ നി​ന്നും നീ​ക്കം ചെ​യ്ത​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളാ​ല്‍ സി​നി​മ നി​ന്നു പോ​യെ​ന്നും അ​തി​നാ​ല്‍ മ​റ്റൊ​രു പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​ക്ക് സി​നി​മ​യു​ടെ അ​വ​കാ​ശം വി​റ്റു​വെ​ന്നും സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.