അ​ന്ധാ​ദു​ൻ ധ​നു​ഷ് റീ​മേ​ക്ക് ചെ​യ്യും
Friday, June 7, 2019 9:57 AM IST
ബോ​ളി​വു​ഡ് ഹി​റ്റ് ചി​ത്രം അ​ന്ധാ​ദു​ൻ ത​മി​ഴി​ലേ​ക്ക് ധ​നു​ഷ് റീ​മേ​ക്ക് ചെ​യ്യു​ന്നു. പൊ​തു​വേ റീ​മേ​ക്ക് ചി​ത്ര​ങ്ങ​ളോ​ട് താ​ൽ​പ​ര്യം കാ​ണി​ക്കാ​ത്ത ധ​നു​ഷ് അ​ന്ധാ​ദു​ൻ ത​മി​ഴി​ലേ​ക്ക് എ​ടു​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്.

അ​ന്ധാ​ദു​ൻ ഒ​രു ബ്രി​ല്യ​ന്‍റ് സി​നി​മ​യാ​ണെ​ന്നും അ​തി​ന്‍റെ റീ​മേ​ക്ക് അ​വ​കാ​ശം സ്വ​ന്ത​മാ​ക്കാ​ൻ മു​ന്പേ ത​ന്നെ ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു​വെ​ന്നും ധ​നു​ഷ് പ​റ​ഞ്ഞു. ഹോ​ളി​വു​ഡ് ചി​ത്രം ദ ​എ​ക്സ്ട്രാ ഓ​ർ​ഡി​ന​റി ജേ​ർ​ണി ഓ​ഫ് ഫ​ക്കീ​റാ​ണ് സൂ​പ്പ​ർ താ​ര​ത്തി​ന്‍റേ​താ​യി റി​ലീ​സിം​ഗി​ന് ഒ​രു​ങ്ങു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

ദ ​എ​ക്സ്ട്രാ ഓ​ർ​ഡി​ന​റി ജേ​ർ​ണി ഓ​ഫ് ഫ​ക്കീ​റി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​നി​ടെ​യാ​യി​രു​ന്നു ധ​നു​ഷ് റീ​മേ​ക്ക് വി​വ​രം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ സി​നി​മ നി​ർ​മി​ക്കു​ക​യാ​ണോ അ​തോ അ​ഭി​നേ​താ​വാ​യി എ​ത്തു​ക​യാ​ണോ എ​ന്നീ കാ​ര്യ​ങ്ങ​ൾ ധ​നു​ഷ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.