എ​മി ജാ​ക്സ​ണ്‍ വി​വാ​ഹി​ത​യാ​കു​ന്നു
Thursday, January 3, 2019 10:28 AM IST
എ​മി ജാ​ക്സ​ണ്‍ വി​വാ​ഹി​ത​യാ​കു​ന്നു. ബ്രി​ട്ടീ​ഷു​കാ​ര​നാ​യ ജോ​ർ​ജ് പ​ന​യ്യോ​ട്ടാ​ണ് വ​ര​ൻ. ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ബ്രി​ട്ട​നി​ലെ എ​ബി​ലി​റ്റി ഗ്രൂ​പ്പ് സ്ഥാ​പ​ക​ൻ ആ​ൻ​ഡ്രി​യാ​സ് പ​ന​യ്യോ​ട്ടി​ന്‍റെ മ​ക​നാ​ണ് ജോ​ർ​ജ് പ​ന​യ്യോ​ട്ട്. ബ്രി​ട്ട​നി​ലെ നി​ര​വ​ധി ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളും ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്.

ജോ​ർ​ജു​മൊ​ത്തു​ള്ള ചി​ത്രം എ​മി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. "ജ​നു​വ​രി 1, 2019 ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ പു​തി​യ തു​ട​ക്കം. ഞാ​ൻ നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​വ​തി​യാ​യ പെ​ണ്‍​കു​ട്ടി​യാ​യി എ​ന്നെ മാ​റ്റി​യ​തി​ന് ഒ​രു​പാ​ട് ന​ന്ദി'. എ​മി കു​റി​ച്ചു.

ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യി എ​ത്തി​യ 2.0യാ​ണ് എ​മി ജാ​ക്സ​ണ്‍ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.