വേ​റി​ട്ട ലു​ക്കി​ൽ അ​മി​താ​ഭ്
Wednesday, April 3, 2019 10:04 AM IST
ബോ​ളി​വു​ഡ് ഇ​തി​ഹാ​സം അ​മി​താ​ഭ് ബ​ച്ച​ന്‍ ത​മി​ഴി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ് ഉ​യ​ര്‍​ന്ത മ​നി​ത​ന്‍. സി​നി​മ​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. മു​ണ്ടും ഷ​ര്‍​ട്ടും ത​ല​ക്കെ​ട്ടും കു​റി​യു​മെ​ല്ലാം അ​ണി​ഞ്ഞ് ബി​ഗ്ബി വേ​റി​ട്ട ലു​ക്കി​ലാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

അ​മി​താ​ഭ് ബ​ച്ച​നൊ​പ്പം സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ എ​സ്.​ജെ. സൂ​ര്യ​യും സി​നി​മ​യി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്. ത​മി​ഴി​ലും ഹി​ന്ദി​യി​ലു​മാ​യി ഒ​രു​ങ്ങു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ത​മി​ഴ് വാ​ന​നാ​ണ്.

ഉ​യ​ര്‍​ന്ത മ​നി​ത​നു വേ​ണ്ടി 40 ദി​വ​സ​ത്തെ ഡേ​റ്റാ​ണ് അ​മി​താ​ഭ് ബ​ച്ച​ന്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​റ്റ ഷെ​ഡ്യൂ​ള്‍ കൊ​ണ്ട് അ​മി​താ​ഭ് ബ​ച്ച​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.