ആ രംഗത്തിന് എന്താണ് കുഴപ്പം?: അമല പോൾ
Friday, July 19, 2019 10:17 AM IST
ആ​ടൈ​യി​ലെ ചും​ബ​ന രം​ഗ​ത്തി​ന് എ​ന്താ​ണി​ത്ര കു​ഴ​പ്പം‍? ചോ​ദി​ക്കു​ന്ന​ത് അ​മ​ല പോ​ളാ​ണ്. സ്ത്രീ​ക​ള്‍ ത​മ്മി​ല്‍ ഉ​മ്മ വയ്​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് പ്ര​ശ്‌​ന​മെ​ന്നാ​ണ് അ​മ​ല പോ​ള്‍ ചോ​ദി​ക്കു​ന്ന​ത്. ആ​ടൈ​യു​ടെ ട്രെ​യി​ല​റി​ല്‍ പെ​ട്ടെ​ന്ന് മാ​റി​മ​റി​യു​ന്ന ഒ​രു രം​ഗ​ത്തി​ലാ​ണ് വി.ജെ ര​മ്യ​യെ അ​മ​ല പോ​ള്‍ ചും​ബി​ക്കു​ന്ന​ത്. ആ ​ഷോ​ട്ട് പെ​ട്ടെ​ന്ന് ഉ​ണ്ടാ​യ​താ​ണെ​ന്നും അ​ത് സ്‌​ക്രി​പ്റ്റി​ല്‍ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​മ​ല പോ​ള്‍ പ​റ​ഞ്ഞു.

നി​ങ്ങ​ള്‍ ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞാ​ല്‍, നി​ങ്ങ​ളു​ടെ ആ​ന്ത​രി​ക അ​ഭി​നേ​താ​വി​നെ നി​ങ്ങ​ളെ ഏ​റ്റെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​മ​ല പോ​ള്‍ പ​റ​യു​ന്നു. ഇ​വി​ടെ ലൈം​ഗി​ക​ത​യൊ​ന്നു​മി​ല്ല. ആ ​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം മ​ന​സി​ലാ​ക്കാ​ന്‍ നി​ങ്ങ​ള്‍ സി​നി​മ കാ​ണ​ണ​മെ​ന്നും അ​മ​ല പ​റ​ഞ്ഞു. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു അ​മ​ല ചും​ബ​ന​രം​ഗ​ത്തെ കു​റി​ച്ച് തു​റ​ന്ന​ടി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.