മണിരത്നത്തിന്‍റെ വമ്പൻ ചിത്രത്തിൽ നിന്ന് അമല പുറത്ത്?
Thursday, November 14, 2019 7:42 PM IST
തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലെ​ല്ലാ​മാ​യി തി​ള​ങ്ങി നി​ൽ​ക്കു​ന്ന, പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് അ​മ​ല പോ​ൾ. മ​ണി​ര​ത്ന​ത്തി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ നി​ന്ന് അ​മ​ല​യെ പു​റ​ത്താ​ക്കി​യെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഇ​തി​ന​കം ത​ന്നെ ഈ ​സം​ഭ​വം വൈ​റ​ലാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

അ​മ​ല പോ​ളി​നെ ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നി​ലെ കാ​ര​ണ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. നേ​ര​ത്തെ വി​ജ​യ് സേ​തു​പ​തി ചി​ത്ര​ത്തി​ൽ നി​ന്നു താ​ര​ത്തെ മാ​റ്റി​യി​രു​ന്നു. ക​ൽ​ക്കി കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ നോ​വ​ലി​ലെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ ഒ​രു​ക്കു​ന്ന​ത്. നേ​ര​ത്തെ പ​ല​രും ഇ​ത് സി​നി​മ​യാ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ത് സാ​ധ്യ​മാ​യി​രു​ന്നി​ല്ല.

ത​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യാ​ണ് മ​ണി​ര​ത്നം ഈ ​സി​നി​മ​യെ വി​ശേ​ഷി​പ്പി​ച്ച​ത്. വി​ക്ര​മും ഐ​ശ്വ​ര്യ റാ​യി​യ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി വ​ൻ​താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. അ​തി​നി​ട​യി​ലാ​ണ് അ​മ​ല​യു​ടെ ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്നി​രു​ക്കു​ന്ന​ത്.

ജ​യം​ര​വി, സ​മു​ദ്ര​ക്ക​നി, അ​നു​ഷ്ക ഷെ​ട്ടി, കീ​ർ​ത്തി സു​രേ​ഷ്, റാ​ഷി ഖ​ന്ന, സ​ത്യ​രാ​ജ്, പാ​ർ​ത്ഥി​പ​ൻ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം നി​ര​വ​ധി മ​ല​യാ​ള താ​ര​ങ്ങ​ളും ചി​ത്ര​ത്തി​നാ​യി അ​ണി​നി​ര​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ഡി​സം​ബ​ർ 16ന് ​താ​യ്‌ലൻ​ഡി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നു​ള്ള വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. 100 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഒ​റ്റ ഷെ​ഡ്യൂ​ളി​ൽ ചി​ത്രം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.