പാ​ർ​വ​തി അ​മ്മാ​ളി​ന്‍റെ അ​ക്കൗ​ണ്ടി​ൽ സൂ​ര്യ​യു​ടെ സ്നേ​ഹ സ​മ്മാ​നം
Monday, November 15, 2021 10:56 PM IST
‘ജ​യ് ഭീം’ ​സി​നി​മ​യ്ക്ക് പ്ര​ചോ​ദ​ന​മാ​യ പാ​ർ​വ​തി അ​മ്മാ​ളി​നും കു​ടും​ബ​ത്തി​നും സ​ഹാ​യ​വു​മാ​യി ന​ട​ൻ സൂ​ര്യ. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട രാ​ജാ​ക്ക​ണ്ണി​ന്‍റെ ഭാ​ര്യ​യാ​ണ് പാ​ർ​വ​തി അ​മ്മാ​ൾ. മ​ക​ളോ​ടൊ​പ്പ​മാ​ണ് പാ​ർ​വ​തി അ​മ്മാ​ൾ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്.

മ​ക​ളും ഭ​ർ​ത്താ​വും കൊ​ച്ചു​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തോ​ടൊ​പ്പം നി​ന്നു തി​രി​യാ​ൻ പോ​ലു​മി​ട​മി​ല്ലാ​ത്ത കൂ​ര​യി​ലെ ഇ​വ​രു​ടെ ജീ​വി​തം നേ​ര​ത്തെ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ പാ​ർ​വ​തി​ക്കും കു​ടും​ബ​ത്തി​നും താ​മ​സി​ക്കാ​നാ​യി പു​തി​യ വീ​ട് സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്ന് രാ​ഘ​വ ലോ​റ​ൻ​സ് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ പാ​ർ​വ​തി അ​മ്മാ​ളി​ന്‍റെ പേ​രി​ൽ 10 ല​ക്ഷം രൂ​പ സൂ​ര്യ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച​താ​യു​ള്ള റി​പ്പോ​ർ​ട്ടാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. സ്ഥി​ര​നി​ക്ഷേ​പ​മാ​യി ബാ​ങ്കി​ലി​ട്ടി​രി​ക്കു​ന്ന തു​ക​യി​ൽ നി​ന്ന് നി​ശ്ചി​ത പ​ലി​ശ എ​ല്ലാ മാ​സ​വും ഇ​വ​ർ​ക്ക് ല​ഭി​ക്കും. പാ​ർ​വ​തി അ​മ്മാ​ളി​ന്റെ കാ​ല​ശേ​ഷം ഈ ​തു​ക മ​ക​ൾ​ക്ക് വ​ന്ന് ചേ​രും. നേ​ര​ത്തെ ഇ​രു​ള​ർ വി​ഭാ​ഗ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​മൊ​രു​ക്കാ​ൻ ഒ​രു​കോ​ടി രൂ​പ സൂ​ര്യ ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.