ഖു​ശ്ബു പു​റ​ത്തു പോ​യ​തെ​ന്തി​ന്?
Wednesday, October 14, 2020 7:29 PM IST
ഒടുവിൽ നടി ഖുശ്ബു സുന്ദർ ബിജെപിയിൽ. എല്ലാവരും ചോദിക്കുന്നു ഖുശ്ബു എന്തിനാണ് കളം മാറ്റി ചവിട്ടിയത്....

ഖു​ശ്ബു ബി​ജെ​പി​യി​ൽ ചേ​രും എ​ന്നു​ള​ള അ​ഭ്യൂ​ഹ​ങ്ങ​ൾ ഏ​താ​നും നാ​ളു​ക​ളാ​യി ശ​ക്ത​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളെ ത​ള​ളി ഖു​ശ്ബു ത​ന്നെ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്ത് വ​ന്നി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ൽ ത​നി​ക്ക് പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്നും മ​റ്റൊ​രു പാ​ർ​ട്ടി​യി​ലും ചേ​രാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു ഖു​ശ്ബു​വി​ന്‍റെ പ്ര​തി​ക​ര​ണം. തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ല​ക്കം​മ​റി​ച്ചി​ൽ.

കോ​ണ്‍​ഗ്രസി​ൽ പൂ​ർ​ണ തൃ​പ്ത​യെ​ന്നു പ​റ​ഞ്ഞു ദി​വ​സ​ങ്ങ​ൾ ക​ഴി​യും മു​ന്പാ​ണ് ഖു​ശ്ബു കോ​ണ്‍​ഗ്ര​സി​ൽ നി​ന്ന് രാ​ജി വ​ച്ച​ത്. ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി വ​ക്താ​വ് സ്ഥാ​ന​ത്ത് നി​ന്നു കോ​ണ്‍​ഗ്ര​സ് ഖു​ശ്ബു​വി​നെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ സോ​ണി​യാ ഗാ​ന്ധി​ക്ക് ഖു​ശ്ബു രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ച്ചു. പാ​ർ​ട്ടി​യി​ൽ ത​ന്നെ​പ്പോ​ലു​ള​ള​വ​ർ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ക​യാ​ണ് എ​ന്നാ​ണ് സോ​ണി​യാ ഗാ​ന്ധി​ക്ക് അ​യ​ച്ച രാ​ജി​ക്ക​ത്തി​ൽ ഖു​ശ്ബു ആ​രോ​പി​ച്ചി​രി​ക്കുന്ന​ത്.

ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത, പൊ​തു​ജ​ന സ​മ്മ​തി ഇ​ല്ലാ​ത്ത ചി​ല നേ​താ​ക്ക​ളാ​ണ് പാ​ർ​ട്ടി​യെ നി​യ​ന്ത്രി​ക്കു​ന്ന​ത്. എ​ന്നെ​പ്പോ​ലെ പാ​ർ​ട്ടി​ക്ക് വേ​ണ്ടി ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ളു​ക​ളെ ഒ​തു​ക്കു​ക​യാ​ണ്. ഞാ​ൻ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​ത് എ​ന്തെ​ങ്കി​ലും സാ​ന്പ​ത്തി​ക ലാ​ഭ​ത്തി​നോ പ്ര​ശ​സ്തി​ക്കോ വേ​ണ്ടി അ​ല്ല- ഖു​ശ്ബു പ​റ​യു​ന്നു.

കോ​ണ്‍​ഗ്ര​സി​ലേ​ക്ക്

ആ​ദ്യം ഡി​എം​കെ​യി​ൽ ആ​യി​രു​ന്ന ഖു​ശ്ബു എം​കെ സ്റ്റാ​ലി​നു​മാ​യു​ള​ള പ്ര​ശ്ന​ങ്ങ​ളെത്തു​ട​ർ​ന്നാ​ണ് 2014ൽ ​കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. 2014ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ട് ത​ക​ർ​ന്ന് നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​ലേ​ക്കു​ള്ള ഖു​ശ്ബു​വി​ന്‍റെ വ​ര​വ്.

പു​റ​ത്തേ​ക്ക്

ഏ​റെ നാ​ള​ത്തെ ആ​ലോ​ച​ന​യ്ക്ക് ശേ​ഷ​മാ​ണ് പാ​ർ​ട്ടി​യു​മാ​യു​ള​ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെന്നു താരം പറയുന്നു. പാ​ർ​ട്ടി​യു​ടെ അം​ഗം എ​ന്ന നി​ല​യ്ക്കും വ​ക്താ​വ് എ​ന്ന നി​ല​യ്ക്കും രാ​ജ്യ​ത്തെ സേ​വി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​തി​ൽ ന​ന്ദി​യു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്ക​മു​ള​ള പാ​ർ​ട്ടി​യി​ലെ നേ​താ​ക്ക​ൾ​ക്ക് ഞാ​ൻ ന​ന്ദി പ​റ​യു​ന്നു. സോ​ണി​യാ ഗാ​ന്ധി​യോ​ട് എ​നി​ക്കു​ള​ള ബ​ഹു​മാ​നം അ​തു​പോ​ലെ നി​ല​നി​ൽ​ക്കും- രാ​ജി​ക്ക​ത്തി​ൽ ഖു​ശ്ബു പ​റ​യു​ന്നു.

താ​രം ബി​ജെ​പി​യി​ലേ​ക്കു ത​ന്നെ​യാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ. അ​ടു​ത്ത വ​ർ​ഷം ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്. ഖു​ശ്ബു ത​മി​ഴ്നാ​ട്ടി​ൽ ബി​ജെ​പി​യു​ടെ താ​ര​പ്ര​ചാ​ര​ക ആ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​ത് മു​ന്നി​ൽ ക​ണ്ടാ​ണ് ഖു​ശ്ബു ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്ക് മാ​റു​ന്ന​ത് എ​ന്നാ​ണ് സൂ​ച​ന. നടിയുടെ താരമൂല്യം നന്നായറി യാവുന്ന ബിജെപി അവരെ സ്വന്തം പാളയത്തിലെത്തിക്കാൻ ശ്രമം നേരത്തെ തുടങ്ങിയിരുന്നു.

ബി​ജെ​പി അ​നു​ഭാ​വം

അ​ടു​ത്തി​ടെ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി താ​രം ചി​ല പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തെ കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യി എ​തി​ർ​ത്ത​പ്പോ​ൾ ഖു​ശ്ബു കേ​ന്ദ്ര സ​ർ​ക്കാ​രി​നെ അ​നു​കൂ​ലി​ച്ച് രം​ഗ​ത്ത് വ​ന്നി​രു​ന്നു. താ​ൻ എ​ന്തി​നും ത​ല​യാ​ട്ടു​ന്ന റോ​ബോ​ട്ട് അ​ല്ലെ​ന്നും സ്വ​ന്തം അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടെ​ന്നു​മാ​ണ് ഇ​തേ​ക്കു​റി​ച്ച് ഖു​ശ്ബു അ​ന്ന് പ്ര​തി​ക​രി​ച്ച​ത്.

മാ​ത്ര​മ​ല്ല കോ​ണ്‍​ഗ്ര​സി​ൽ നി​ന്ന് വേ​റി​ട്ട നി​ല​പാ​ടാ​ണ് ത​നി​ക്കെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ക്ഷ​മി​ക്ക​ണ​മെ​ന്നും ഖു​ശ്ബു പ​റ​ഞ്ഞി​രു​ന്നു. ഈ ​വി​വാ​ദം ശ​ക്ത​മാ​യി നി​ൽ​ക്കെ​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഖു​ശ്ബു വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്.

അ​മി​ത് ഷാ​യ്ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഖു​ശ്ബു​വി​ന്‍റെ ട്വീ​റ്റ്. കോ​വി​ഡ് ബാ​ധി​ത​നാ​യ അ​മി​ത് ഷാ ​എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി തി​രി​കെ​യെ​ത്ത​ട്ടേ​യെ​ന്ന് പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ഖു​ശ്ബു​വി​ന്‍റെ വാ​ക്കു​ക​ൾ.എ​ന്നാ​ൽ​ക​ഴി​ഞ്ഞ ദി​വ​സം ഹ​ത്രാ​സ് പെ​ണ്‍​കു​ട്ടി​ക്ക് നീ​തി ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ ഖു​ശ്ബു പ​ങ്കെ​ടു​ത്തി​രു​ന്നു. ഹ​രി​യാ​ന​യി​ൽ രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രേ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ റാ​ലി​യേ​യും ഖു​ശ്ബു പി​ന്തു​ണ​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഖു​ശ്ബു ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ട്ടി ടി​ക്ക​റ്റ് ന​ൽ​കാ​ത്ത​ത് മു​ത​ൽ ഖു​ശ്ബു അ​സം​തൃ​പ്ത​യാ​യി​രു​ന്നു. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കാ​നും ഖു​ശ്ബു ശ്ര​മം തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​യും ത​മി​ഴ്നാ​ട്ടി​ലെ ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ എ​തി​ർ​ത്തു വ​രുന്നതിനിടെയാണ് നടിയുടെ മലക്കംമറിച്ചിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.