"സമയമാകട്ടെ അറിയിക്കാം...'
Thursday, August 27, 2020 5:06 PM IST
തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​ര​സു​ന്ദ​രി ന‍​യ​ൻ​താ​ര​യും സം​വി​ധാ​യ​ക​ൻ വി​ഘ്നേ​ഷ് ശി​വ​നും എ​ന്ന് വി​വാ​ഹി​ത​രാ​കു​മെ​ന്ന് കാ​ത്തി​രി​ക്കു​ക​യാ​ണ് സി​നി​മാ പ്രേ​മി​ക​ൾ. വി​ഘ്നേ​ഷും ന​യ​ൻ​താ​ര​യും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ എ​പ്പോ​ഴും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്പോ​ഴും ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത് വി​വാ​ഹം ഇ​നി​യെ​ന്നാ​ണെ​ന്നാ​ണ്.

ത​ങ്ങ​ൾ വി​വാ​ഹി​ത​രാ​കു​മെ​ന്ന് വി​ഘ്നേ​ഷും ന​യ​ൻ​സും ഇ​തു​വ​രെ പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ ഒ​രു ത​മി​ഴ് മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഇ​തേ​പ്പ​റ്റി വി​ഘ്നേ​ഷ് മ​ന​സു തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

ത​ങ്ങ​ൾ വി​വാ​ഹി​ത​രാ​കാ​ൻ പോ​കു​ന്നു എ​ന്ന ത​ര​ത്തി​ൽ 22 ത​വ​ണ ഇ​ന്‍റർനെ​റ്റി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നി​ട്ടു​ണ്ടെ​ന്ന് വി​ഘ്നേ​ഷ് ശി​വ​ൻ പ​റ​യു​ന്നു. മൂന്നു മാ​സം കൂ​ടു​ന്പോ​ൾ ഇ​ത്ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​രും. ഞ​ങ്ങ​ളു​ടെ ശ്ര​ദ്ധ ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യി ജോ​ലി​യി​ൽ ത​ന്നെ​യാ​ണ്. ചി​ല ല​ക്ഷ്യ​ങ്ങ​ളു​ണ്ട്. അ​തൊ​ക്കെ പൂ​ർ​ത്തീ​ക​രി​ക്ക​ണം. അ​തൊ​ക്കെ ക​ഴി​ഞ്ഞ് വേ​ണം ഞ​ങ്ങ​ളു​ടേ​താ​യ ലോ​ക​ത്തേ​ക്ക് പോ​കു​വാ​ൻ. പ്ര​ണ​യം മ​ടു​ത്തു തു​ട​ങ്ങു​ന്പോ​ൾ വി​വാ​ഹ​ത്തി​ലേ​ക്ക് ക​ട​ക്കാം. അ​പ്പോ​ൾ എ​ല്ലാ​വ​രേ​യും അ​റി​യി​ക്കും. - വി​ഘ്നേ​ഷ് ശി​വ​ൻ പ​റ​യു​ന്നു.

സീ ​അ​വാ​ർ​ഡ് വേ​ദി​യി​ൽ വെ​ച്ചാ​ണ് ന​യ​ൻ​സ് ആ​ദ്യ​മാ​യി വി​ഘ്നേ​ഷു​മാ​യു​ള്ള പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത്. നാ​നും റൗ​ഡി താ​ൻ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ വെ​ച്ചാ​ണ് വി​ഘ്നേ​ഷും ന​യ​ൻ​സും പ്ര​ണ​യ​ബ​ദ്ധ​രാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.