അ​മ്മ​യും മ​ക​ളു​മാ​യി ന​യ​ൻ​സും കീ​ർ​ത്തി​യും?
Wednesday, August 5, 2020 7:00 PM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് തി​ള​ങ്ങി നി​ൽ​ക്കു​ന്ന ര​ണ്ട് നാ​യി​ക​മാ​രാ​ണ് മ​ല​യാ​ളി​ക​ളാ​യ ന​യ​ൻ​താ​ര​യും കീ​ർ​ത്തി സു​രേ​ഷും. സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ​യെ​ല്ലാം ത​ന്നെ നാ​യി​ക​യാ​യി തി​ള​ങ്ങി​യ ഇ​രു​വ​രും താ​ര​മൂ​ല്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും മു​ന്നി​ലാ​ണ്. മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച് പി​ന്നീ​ട് ത​മി​ഴി​ൽ തി​ള​ങ്ങി​യ നാ​യി​ക​മാ​രാ​ണ് ന​യ​ൻ​സും കീ​ർ​ത്തി​യും.

നാ​യി​ക​യാ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​വു​മാ​യൊ​ക്കെ അ​ഭി​ന​യി​ച്ചാ​ണ് ന​യ​ൻ​താ​ര ലേ​ഡീ സൂ​പ്പ​ർ​സ്റ്റാ​റാ​യി മാ​റി​യ​ത്. മ​ഹാ​ന​ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ന​ടി​ക്കു​ള​ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി കീ​ർ​ത്തി​യും ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചി​രു​ന്നു. നി​ല​വി​ൽ കൈ​നി​റ​യെ ചി​ത്ര​ങ്ങ​ളു​മാ​യി​ട്ടാ​ണ് ര​ണ്ട് താ​ര​സു​ന്ദ​രി​മാ​രും മു​ന്നേ​റു​ന്ന​ത്.

സ്റ്റൈ​ൽ​മ​ന്ന​ൻ ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​വു​ന്ന അ​ണ്ണാ​ത്തെ​യി​ലും ന​യ​ൻ​താ​ര​യും കീ​ർ​ത്തി​യും അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ദ്യ​മാ​യാ​ണ് ഇ​രു​വ​രും ഒ​രു സി​നി​മ​യി​ൽ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​ത്. ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യാ​ണ് ത​ലൈ​വ​രു​ടെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ൽ കീ​ർ​ത്തി​യു​ടെ ക​ഥാ​പാ​ത്രം എ​ന്താ​യി​രി​ക്കു​മെ​ന്ന് എ​ല്ലാ​വ​രും ആ​കാം​ക്ഷ​ക​ളോ​ടെ ഉ​റ്റു​നോ​ക്കു​ന്നൊ​രു കാ​ര്യ​മാ​ണ്. അ​തേ​സ​മ​യം ര​ജ​നി​യു​ടെ​യും ന​യ​ൻ​സി​ന്‍റെ​യും മ​ക​ളാ​യാ​ണ് ചി​ത്ര​ത്തി​ൽ കീ​ർ​ത്തി എ​ത്തു​ന്ന​തെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

അ​മ്മ​യും മ​ക​ളു​മാ​യു​ള​ള ന​യ​ൻ​സി​ന്‍റെ​യും കീ​ർ​ത്തി​യു​ടെ​യും വ​ര​വി​നാ​യി ആ​കാം​ക്ഷ​ക​ളോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കീ​ർ​ത്തി​യു​ടെ ക​ഥാ​പാ​ത്രം സം​ബ​ന്ധി​ച്ച് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഒൗ​ദ്യോ​ഗി​ക സ്ഥീ​രി​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ജി​ത്ത് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ത​മി​ഴി​ൽ ശ്ര​ദ്ധേ​യ​നാ​യ സി​രു​ത്തൈ ശി​വ​യാ​ണ് ര​ജ​നീ​കാ​ന്ത് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ര​ജ​നി​ക്കൊ​പ്പം സി​നി​മ​യി​ൽ മീ​ന, ഖു​ശ്ബു തു​ട​ങ്ങി​യ താ​ര​ങ്ങ​ളും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. ഇ​വ​ർ​ക്കൊ​പ്പം പ്ര​കാ​ശ് രാ​ജ്, സൂ​രി തു​ട​ങ്ങി​യ​വ​രും മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു.

സ​ണ്‍ പി​ക്ചേ​ഴ്സാ​ണ് ത​ലൈ​വ​രു​ടെ അ​ണ്ണാ​ത്തെ നി​ർ​മ്മി​ക്കു​ന്ന​ത്. ഡി ​ഇ​മ​ൻ അ​ണ്ണാ​ത്തെ​യി​ലെ പാ​ട്ടു​ക​ൾ ഒ​രു​ക്കു​ന്നു. അ​ണ്ണാ​ത്തെ​യു​ടെ​താ​യി നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ പോ​സ്റ്റ​റു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു. പേ​ട്ട, ദ​ർ​ബാ​ർ തു​ട​ങ്ങി​യ സി​നി​മ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ര​ജ​നീ​കാ​ന്ത് പു​തി​യ ചി​ത്ര​വു​മാ​യി എ​ത്തു​ന്ന​ത്.

ഈ ​വ​ർ​ഷ​മാ​ദ്യം ദ​ർ​ബാ​റാ​ണ് ര​ജ​നീ​കാ​ന്തി​ന്‍റെ​താ​യി ഒ​ടു​വി​ൽ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ ചി​ത്രം. ഏ​ആ​ർ മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്ത സി​നി​മ​യ്ക്ക് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ന​യ​ൻ​താ​ര ത​ന്നെ​യാ​യി​രു​ന്നു ദ​ർ​ബാ​റി​ലും ര​ജ​നി​യു​ടെ നാ​യി​ക​യാ​യി എ​ത്തി​യ​ത്. ദ​ർ​ബാ​റി​ന് മു​ൻ​പും ര​ജ​നി ചി​ത്ര​ങ്ങ​ളി​ൽ നാ​യി​ക​യാ​യി ന​യ​ൻ​സ് അ​ഭി​ന​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം കീ​ർ​ത്തി സു​രേ​ഷ് ആ​ദ്യ​മാ​യാ​ണ് ത​ലൈ​വ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത്. മ​ഹാ​ന​ടി​ക്ക് പി​ന്നാ​ലെ​യാ​ണ് ര​ജ​നി ചി​ത്ര​ത്തി​ലും കീ​ർ​ത്തി​ക്ക് അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.