വരലക്ഷ്മിയുടെ ത​മി​ഴ് സി​നി​മ​യ്ക്കു ക​ഥ​യൊ​രു​ക്കി മ​ല​യാ​ളി പോ​ലീ​സ്
Thursday, July 9, 2020 4:35 PM IST
മ​ല​യാ​ളി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യ ആ​ദ്യ ത​മി​ഴ് ചി​ത്രം റി​ലീ​സിം​ഗി​ന് ഒ​രു​ങ്ങു​ന്നു. എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ചി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പ്ര​സാ​ദ് പാ​റ​പ്പു​റം ക​ഥ​യും തി​ര​ക്ക​ഥ​യും ത​യാ​റാ​ക്കി​യ ത​മി​ഴ് ചി​ത്രം ക​ളേ​ഴ്‌​സ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി.

ദു​ബാ​യ് ആ​സ്ഥാ​ന​മാ​യ സി​നി​മാ നി​ര്‍​മാ​ണ​ക്ക​മ്പ​നി​യാ​യ ലൈം​ലൈ​റ്റ് പി​ക്‌​ച്ചേ​ഴ്‌​സ് ഒ​രു​ക്കു​ന്ന ക​ളേ​ഴ്‌​സി​ന്‍റെ സം​വി​ധാ​യ​ക​ന്‍ മ​ല​യാ​ള​ത്തി​ല്‍ 25 സി​നി​മ​ക​ള്‍ ഒ​രു​ക്കി​യ നി​സാ​ര്‍ ആ​ണ്. പ്ര​മു​ഖ താ​ര​ങ്ങ​ളാ​യ വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ര്‍, ഇ​നി​യ, ദി​വ്യ​പി​ള്ള, രാം​കു​മാ​ര്‍, മൊ​ട്ട രാ​ജേ​ന്ദ്ര​ന്‍, ത​ലൈ​വാ​സ​ല്‍ വി​ജ​യ്, ദേ​വ​ന്‍, ഡ​ല്‍​ഹി മോ​ഹ​ന്‍, ബാ​ല ശ​ര​വ​ണ​ന്‍, മ​ധു​മി​ത, ടി​ക് ടോ​ക്കി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ബേ​ബി ആ​രാ​ധ്യ തു​ട​ങ്ങി​യ​വ​രാ​ണു സി​നി​മ​യി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ള്‍.

കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ ഇ​ഴ​യ​ടു​പ്പ​വും സം​ഘ​ര്‍​ഷ​ങ്ങ​ളു​മാ​ണു സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല​മെ​ന്നു പ്ര​സാ​ദ് പാ​റ​പ്പു​റം പ​റ​ഞ്ഞു. ഭാ​ര്യ അ​പ​ര്‍​ണ​യ്ക്കും മ​ക​ള്‍ രോ​ഹി​ത​യ്ക്കു​മൊ​പ്പ​മു​ള്ള രാ​ഹു​ലി​ന്‍റെ കു​ടും​ബ​ജീ​വി​ത​ത്തി​ലേ​ക്കു എ​യ്‌​റോ​ബി​ക് സെ​ന്‍റ​ര്‍ ന​ട​ത്തു​ന്ന സ​ര​യു​വും വി​ദേ​ശ​മ​ല​യാ​ളി​യു​ടെ ഭാ​ര്യ​യാ​യ കൊ​മേ​ന്ത​യും ക​ട​ന്നു വ​രു​ന്ന​തി​ലൂ​ടെ​യു​ണ്ടാ​കു​ന്ന വ​ഴി​ത്തി​രി​വ് ഉ​ദ്യോ​ഗ​ജ​ന​ക​മാ​യി സി​നി​മ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​ജി ഇ​ടി​ക്കു​ള​യാ​ണ് ക​ളേ​ഴ്‌​സി​ന്‍റെ നി​ര്‍​മാ​ണം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. എ​ക്‌​സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യു​സ​ര്‍: ജി​യ ഉ​മ്മ​ന്‍. സ​ജ​ന്‍ ക​ള​ത്തി​ല്‍ ഛായാ​ഗ്ര​ഹ​ണ​വും വി​ശാ​ല്‍ എ​ഡി​റ്റിം​ഗും ന​ട​ത്തി. വൈ​ര ഭാ​ര​തി​യു​ടെ പാ​ട്ടു​ക​ള്‍​ക്ക് എ​സ്.​പി. വെ​ങ്കി​ടേ​ഷി​ന്‍റേതാ​ണു സം​ഗീ​തം. ഗാ​യ​ക​ര്‍: ശ്വേ​ത മോ​ഹ​ന്‍ അ​ഫ്‌​സ​ല്‍, ശ്രീ​കാ​ന്ത്. ക​ലാ​സം​വി​ധാ​നം വ​ത്സ​ന്‍. പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ നി​സാ​ര്‍ വ​രാ​പ്പു​ഴ. നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം: അ​നി​ല്‍ വ​ന്ദ​ന. റ​സ​ല്‍ , ശ​ര​വ​ണ​ന്‍ എ​ന്നി​വ​ര്‍ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​ണ്.

നി​ര​വ​ധി സീ​രി​യ​ലു​ക​ള്‍​ക്കും ഡോ​ക്യു​മെ​ന്‍റ​റി​ക​ള്‍​ക്കും തി​ര​ക്ക​ഥ​ക​ളെ​ഴു​തി​യി​ട്ടു​ള്ള പ്ര​സാ​ദ് പാ​റ​പ്പു​റ​ത്തി​ന്‍റെ ആ​ദ്യ സി​നി​മ​യാ​ണു ക​ളേ​ഴ്‌​സ്. അ​ഞ്ചു സി​നി​മ​ക​ള്‍​ക്കാ​യി ഗാ​ന​ങ്ങ​ള്‍ എ​ഴു​തി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​യാ​ണ്.

സി​ജോ പൈ​നാ​ട​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.