ജാക്കും റോസും വീണ്ടും കണ്ടുമുട്ടി
Sunday, August 20, 2017 3:46 AM IST
അ​ന​ശ്വ​ര പ്ര​ണ​യ​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക​ക​ളാ​യി ലോ​കം വാ​ഴ്ത്തു​ന്ന ജോ​ഡി​ക​ളാ​ണ് ജയിം​സ് കാ​മ​റൂ​ണി​ന്‍റെ ടൈ​റ്റാ​നി​ക്(1997) എ​ന്ന സി​നി​മ​യി​ലെ ജാ​ക്കും റോ​സും. പ്ര​ണ​യി​നി​ക്കാ​യി ജീ​വ​ൻ ന​ൽ​കി​യ ജാ​ക്കാ​യി എ​ത്തി​യ​ത് ലി​യോ​നാ​ർ​ഡോ ഡി​കാ​പ്രി​യോ​യാ​ണ്. റോ​സാ​യി കെയ്​റ്റ് വി​ൻസ്‌ലെറ്റും. ലോ​ക​സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ത്ര​യ​ധി​കം ആ​രാ​ധ​ക​ർ നെ​ഞ്ചി​ലേ​റ്റി​യ പ്ര​ണ​യ​ജോ​ഡി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ക​യി​ല്ല.​

ഇതിനിടെ ഡി​ കാ​പ്രി​യോ​യും കെയ്റ്റും വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ക​ണ്ടു​മു​ട്ടി. കാ​ലാവ​സ്ഥ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പണ സമാഹരണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഫ്രാ​ൻ​സി​ൽ വ​ച്ചാണ് ഇ​രു​വ​രും വീ​ണ്ടും ഒ​ത്തു​ചേ​ർ​ന്ന​ത്.

പ​ഴ​യ പ്ര​ണ​യ​ജോ​ഡി​ക​ളു​ടെ യു​വ​ത്വം അ​ല്പം ചോ​ർ​ന്നു​പോ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്നും ആ​രാ​ധ​ക ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​വ​ർ ന​ന്പ​ർ വ​ണ്‍ പ്ര​ണ​യ​ജോ​ഡി​ക​ൾ ത​ന്നെ​യാ​ണ്. ടൈ​റ്റാ​നി​ക്കി​ന് ശേ​ഷം 2008ൽ ​റെ​വ​ല്യൂ​ഷ​ന​റി റോ​ഡ് എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി​യാ​യി​രു​ന്നു ഇ​വ​ർ ഒ​ന്നി​ച്ച​ത്. ഇരുവരുടേയും കണ്ടുമുട്ടലിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വെെറലാകുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.