റാ​ഫി​യു​ടെ തി​ര​ക്ക​ഥ; ഹ​രി​ദാ​സി​ന്‍റെ സം​വി​ധാനം; വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ ചി​ത്രം ആ​രം​ഭി​ച്ചു
Friday, March 31, 2023 3:10 PM IST
ജോ​ർ​ജു​കു​ട്ടി കെ​യ​ർ ഓ​ഫ് ജോ​ർ​ജു​കു​ട്ടി, ഇ​ന്ദ്ര​പ്ര​സ്ഥം, ഊ​ട്ടി പ​ട്ട​ണം, കാ​ട്ടി​ലെ ത​ടി തു​ട​ങ്ങി​യ മി​ക​ച്ച സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഹ​രി​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. റാ​ഫി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.

വ​ൺ ഡേ ​ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ബി​ജു വി. ​മ​ത്താ​യി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ന​ട​ൻ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ഷൈ​ൻ ടോം ​ചാ​ക്കോ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന ചി​ത്ര​ത്തി​ൽ അ​ജു വ​ർ​ഗീ​സും മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. സ്നേ​ഹാ ബാ​ബു, പ​വി​ത്ര എ​ന്നി​വ​രും നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് ശ്രീ​നാ​ഥ് ശി​വ​ശ​ങ്ക​ര​ൻ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു.​ വി​ഷ്ണു നാ​രാ​യ​ണ​ൻ ഛായാ​ഗ്ര​ഹ​ണ​വും വി.​സാ​ജ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.