ര​ശ്മി​ക, ഞാ​ന്‍ നി​ന്‍റെ പേ​ര് പ​റ​യു​മ്പോ​ഴെ​ല്ലാം ആ​ളു​ക​ള്‍ ചി​രി​ക്കു​ന്നു; വി​ജ​യ് ദേ​വ​ര​കൊ​ണ്ട
Wednesday, August 3, 2022 10:24 AM IST
ന​ടി ര​ശ്മി​ക മ​ന്ദാ​ന്ന​യും ന​ട​ന്‍ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ജോ​ഡി​ക​ളാ​ണ്. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന തരത്തിൽ വരുന്ന വാ​ര്‍​ത്ത​ക​ളോട് ഒരു വിധത്തിലുള്ള പ്രതികരണവും ഇതുവരെ താരങ്ങൾ നടത്തിയിട്ടുമില്ല.

ഇ​പ്പോ​ള്‍ ഇ​താ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നും ര​ശ്മി​ക​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന സീ​താ​രാ​മം ചി​ത്ര​ത്തിന്‍റെ പ്രീ ​റി​ലീ​സിം​ഗ് മ്യൂ​സി​ക് പ​രി​പാ​ടി​യി​ല്‍ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ള്‍ വി​ജ​യ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഹാ​യ് ര​ശ്മി​ക, നീ ​എ​പ്പോ​ഴ​ത്തെ​യും പോ​ലെ വ​ള​രെ സു​ന്ദ​രി​യാ​യി​രി​ക്കു​ന്നു. നി​ന്‍റെ പേ​ര് ഞാ​ന്‍ പ​റ​യു​മ്പോഴെല്ലാം എ​ല്ലാ​വ​രും ചി​രി​ക്കു​ക​യാ​ണ്. എ​ന്താ​ണെ​ന്ന​റി​യി​ല്ല. വി​ജ​യ് പ​റ​ഞ്ഞ ഈ ​വാ​ക്കു​കളാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത്.വിജയിയുടെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന രശ്മികയെയും ദൃശ്യങ്ങളിൽ കാണാം.


ഗീ​ത ഗോ​വി​ന്ദം, ഡി​യ​ര്‍ കോ​മ്രേ​ഡ് എ​ന്നീ ര​ണ്ട് തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലാ​ണ് ഇ​രു​വ​രും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച​ത്. അ​ത് വ​ന്‍ ഹി​റ്റാ​വു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള വേ​ദി​ക​ള്‍ പോ​ലും ആ​രാ​ധ​ക​ര്‍ ആ​ഘോ​ഷി​ക്കാ​റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.