ഫോ​റ​ന്‍​സി​ക് ടീം ​വീ​ണ്ടും; ടൊ​വി​നോ നാ​യ​ക​ന്‍
Sunday, August 14, 2022 10:55 AM IST
ഫോ​റ​ന്‍​സി​ക്കി​ന് ശേ​ഷം അ​ഖി​ല്‍ പോ​ള്‍-​അ​ന​സ് ഖാ​ന്‍ കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ഐ​ഡി​ന്‍റിറ്റി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ടൊ​വി​നോ തോ​മ​സും മ​ഡോ​ണ സെ​ബാ​സ്റ്റ്യ​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തും.

രാ​ഗം മൂ​വീ​സി​ന്‍റെ ബാ​ന​റി​ല്‍ രാ​ജു മ​ല്ല്യ​ത്ത് സെ​ഞ്ച്വ​റി കൊ​ച്ചു​മോ​നു​മാ​യി ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ആ​ക്ഷ​ന്‍ ത്രി​ല്ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​രു​ക്കു​ന്ന ചി​ത്രം 2023-ല്‍ ​തി​യ​റ്റ​റി​ലെ​ത്തും. എ​റ​ണാ​കു​ളം,മാ​ഗ്ലൂ​ര്‍,മൗ​റേ​ഷ്യ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

2020-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഫോ​റ​ന്‍​സി​ക് പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അ​ഖി​ല്‍​പോ​ളും അ​ന​സ് ഖാ​നും തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ഫോ​റ​ന്‍​സി​കി​ല്‍ ടൊ​വീ​നോ​യും മം​മ്ത​യു​മ​യി​രു​ന്നു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ​ത്. സൈ​ക്ക​ളോ​ജി​ക്ക​ല്‍ ത്രി​ല്ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ല്‍ സാ​മു​വേ​ല്‍ ജോ​ണ്‍ കാ​ട്ടൂ​ക്കാ​ര​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ടൊ​വീ​നോ അ​വ​ത​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.