അ​ന്വേ​ഷ​ക​രു​ടെ ക​ഥയു​മാ​യി "അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും'
Thursday, January 21, 2021 9:33 PM IST
ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും. 'അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ക​ഥ​യ​ല്ല... അ​ന്വേ​ഷ​ക​രു​ടെ ക​ഥ...' എ​ന്ന​താ​ണ് തൊ​ണ്ണൂ​റു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഥ പ​റ​യു​ന്ന ഈ ​ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ ടാ​ഗ് ലൈ​ൻ.

തീ​യ​റ്റ​ർ ഓ​ഫ് ഡ്രീം​സി​ന്‍റെ ബാ​ന​റി​ൽ ന​വാ​ഗ​ത​നാ​യ ഡാ​ർ​വി​ൻ കു​ര്യാ​ക്കോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ജി​നു വി. ​എ​ബ്ര​ഹാ​മാ​ണ്. ഛായാ​ഗ്ര​ഹ​ണം ഗി​രീ​ഷ് ഗം​ഗാ​ധ​ര​ൻ. തെ​ന്നി​ന്ത്യ​ൻ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സ​ന്തോ​ഷ് നാ​രാ​യ​ണ​ൻ ആ​ദ്യ​മാ​യി ഈ ​ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.