സു​രേ​ഷ് ഗോ​പി-​ജി​ബു ജേ​ക്ക​ബ് ചി​ത്രം "മേ ​ഹും മൂ​സ' യുടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പുറത്ത്
Tuesday, August 2, 2022 3:35 PM IST
ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്യു​ന്ന 'മേ ​ഹും മൂ​സ'​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ റി​ലീ​സ് ചെ​യ്തു. സു​രേ​ഷ് ഗോ​പി,പൂ​നം ബ​ജ്‌​വ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി നി​ര്‍​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ മ​ല​പ്പു​റം​കാ​ര​ന്‍ മൂ​സ​യാ​യാ​ണ് സു​രേ​ഷ് ഗോ​പി എ​ത്തു​ക.

സൈ​ജു ക്കു​റു​പ്പ് ,ജോ​ണി ആ​ന്‍റ​ണി, സ​ലിം​കു​മാ​ര്‍, ഹ​രീ​ഷ് ക​ണാ​ര​ന്‍, സ്രി​ന്ദ,മേ​ജ​ര്‍ ര​വി, മി​ഥു​ന്‍ ര​മേ​ഷ്, ശ​ശാ​ങ്ക​ന്‍ മ​യ്യ​നാ​ട്,ക​ണ്ണ​ന്‍ സാ​ഗ​ര്‍,ശ​ര​ണ്‍,അ​ശ്വ​നി,ജി​ജി​ന തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

പാ​ന്‍ ഇ​ന്ത്യ​ന്‍ സി​നി​മ​യാ​യാ​ണ് മേ ​ഹും മൂ​സ റി​ലീ​സി​നൊ​രു​ങ്ങു​ക. ര​ണ്ട് കാ​ല​ഘ​ട്ട​ങ്ങ​ളുടെ കഥയാണ് ചിത്രം പറയുന്നത്. കാ​ര്‍​ഗി​ല്‍, വാ​ഗാ ബോ​ര്‍​ഡ​ര്‍, പു​ഞ്ച്, ഡ​ല്‍​ഹി, ജ​യ്പ്പൂ​ര്‍, പൊ​ന്നാ​നി, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു സിനിമയുടെ ചി​ത്രീ​ക​ര​ണം.

കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ ബാ​ന​റി​ല്‍ ഡോ​ക്ട​ര്‍ സി.ജെ.റോ​യ്, തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ തോ​മ​സ് തി​രു​വ​ല്ല, എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. റൂ​ബേ​ഷ് റെ​യി​ന്‍ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചിത്രത്തിന് വി​ഷ്ണു നാ​രാ​യ​ണ​ന്‍ ഛായാ​ഗ്ര​ഹ​ണം നിർവഹിക്കുന്നു.

സ​ജ്ജാ​ദ്, റ​ഫീ​ഖ് അ​ഹ​മ്മ​ദ്,ബി.​കെ.​ഹ​രി​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ ഒ​രു​ക്കു​ന്ന വ​രി​ക​ള്‍​ക്ക് ശ്രീ​നാ​ഥ് ശി​വ​ശ​ങ്ക​ര​ന്‍ സം​ഗീ​തം നി​ര്‍​വ​ഹി​ക്കു​ന്നു. എ​ഡി​റ്റ​ര്‍ സൂ​ര​ജ് ഇ.​എ​സ്. ചി​ത്രം സെ​പ്റ്റം​ബ​ര്‍ 30-ന് ​തി​യ​റ്റ​റി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.