സു​മ​ല​ത​യു​ടെ മ​ക​ന് വി​വാ​ഹം; ആ​ഘോ​ഷ​മാ​ക്കി ലി​സി​യും സു​ഹാ​സി​നി​യു​മ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ
Tuesday, June 6, 2023 3:03 PM IST
അ​ന്ത​രി​ച്ച ക​ന്ന​ട ന​ട​ൻ അം​ബ​രീ​ക്ഷി​ന്‍റെ​യും ന​ടി​യും മാ​ണ്ഡ്യ എം​പി​യു​മാ​യ സു​മ​ല​ത​യു​ടേ​യും മ​ക​ൻ അ​ഭി​ഷേ​ക് അം​ബ​രീ​ഷ് വി​വാ​ഹി​ത​നാ​യി. അ​വി​വ ബി​ദ​പ്പ​യാ​ണ് വ​ധു.



രാ​ഷ്ട്രീ​യ-​സി​നി​മാ രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. അം​ബ​രീ​ഷി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​യ ര​ജ​നി​കാ​ന്ത് അ​ട​ക്ക​മു​ള്ള​വ​ർ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തു.



എ​ൺ​പ​തു​ക​ളി​ലെ സൂ​പ്പ​ർ നാ​യി​ക​യു​ടെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൂ​പ്പ​ർ താ​ര​ങ്ങ​ളും എ​ത്തി​യി​രു​ന്നു. അ​ത്യാ​ഢം​ബ​ര പൂ​ർ​ണ​മാ​യ വി​വാ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.‌



സു​ഹാ​സി​നി, ലി​സി ല​ക്ഷ്മി, രാ​ധി​ക, ന​ദി​യ മൊ​യ്തു, വാ​ണി ഗ​ണ​പ​തി, മേ​ന​ക, അ​രു​ണ, സ്വ​പ്‌​ന, മീ​ന തു​ട​ങ്ങി തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യു​ടെ പ്രി​യ​നാ​യി​ക​മാ​രെ​ല്ലാം ഒ​ത്തു​ചേ​ർ​ന്നി​രു​ന്നു.






‘അ​മ​ർ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ഷേ​കും സി​നി​മ​യി​ൽ ത​ന്‍റെ സാ​ന്നി​ധ്യ​മ​റി​യി​ച്ചി​രു​ന്നു. വ​ധു അ​വി​വ അ​റി​യ​പ്പെ​ടു​ന്ന മോ​ഡ​ലും ഫാ​ഷ​ൻ ഡി​സൈ​ന​റു​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.