ചിറ്റപ്പന്‍റെ നേട്ടത്തില്‍ സന്തോഷം: കമല്‍ഹാസന് അഭിനന്ദനം അറിയിച്ച് സുഹാസിനി
Monday, June 20, 2022 11:55 AM IST
വിക്രം സിനിമിയുടെ വിജയത്തില്‍ കമല്‍ഹാസന് അഭിനന്ദനം അറിയിച്ച് നടി സുഹാസിനി. ചിറ്റപ്പന്‍റെ നേട്ടത്തില്‍ സന്തോഷം ഇരട്ടിയാണെന്നും താരം കുറിച്ചു. കമല്‍ഹാസന്‍റെ സഹോദരന്‍ ചാരുഹസന്‍റെ മകളാണ് സുഹാസിനി.

സന്തോഷത്തിന് ഭാഷകളോ വാക്കുകളോ ഇല്ല. ഞാന്‍ അദ്ദേഹത്തോട് ഹലോ പറയാറില്ല. പകരം ആവോളം സ്നേഹിക്കുകയാണ് ചെയ്യാറ്. ചിറ്റപ്പന്‍റെ നേട്ടത്തില്‍ ഒരുപാട് സന്തോഷം. ലോകം മുഴുവന്‍ ആഘോഷിക്കുകയാണ്. സുഹാസിനി കുറിച്ചു. കമല്‍ഹാസന്‍ അഭിനയിച്ച വിക്രം സിനിമ റൊക്കോര്‍ഡ് നേട്ടവുമായി മുന്നേറുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.