എ​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റി​ല്ല; എ​ന്നെ അ​പ​മാ​നി​ച്ച​തി​ന് തി​രി​കെ മ​റു​പ​ടി കൊ​ടു​ക്കുകയാണ് ചെയ്തത്: ശ്രീ​നാ​ഥ് ഭാ​സി
Saturday, September 24, 2022 9:35 AM IST
യൂ​ട്യൂ​ബ് അ​വ​താ​ര​ക​യെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി. താ​ന്‍ ആ​രെ​യും തെ​റി​വി​ളി​ച്ചി​ട്ടി​ല്ല, ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​പ്പോ​ള്‍ സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍ എ​ന്ന നി​ല​യി​ല്‍ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ശ്രീ​നാ​ഥ് പ​റ​ഞ്ഞു. ച​ട്ട​മ്പി സി​നി​മ ക​ണ്ടി​റ​ങ്ങി​യ​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ട​ൻ.

‘‘എ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും തെ​റ്റൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. എ​ന്നെ അ​പ​മാ​നി​ച്ച​തി​ന്‍റെ പേ​രി​ൽ സാ​ധാ​ര​ണ മ​നു​ഷ്യ​നെ​ന്ന രീ​തി​യി​ൽ മ​റു​പ​ടി​കൊ​ടു​ത്തു. ആ​രെ​യും തെ​റി​വി​ളി​ച്ചി​ട്ടി​ല്ല. അ​വ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടു​മി​ല്ല.’’–​ശ്രീ​നാ​ഥ് പ​റ​ഞ്ഞു.



അ​തേ​സ​മ​യം അ​വ​താ​ര​ക ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​നെ ഇ​ന്ന് പൊ​ലീ​സ് ചോ​ദ്യം ചെ​യ്യും. ച​ട്ട​മ്പി എ​ന്ന ചി​ത്ര​ത്തി​ന്‍റ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ധി​ക്ഷേ​പ​മു​ണ്ടാ​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു എ​ന്ന വ​കു​പ്പ് ചു​മ​ത്തി​യാ​ണ് മ​ര​ട് പൊ​ലീ​സ് ന​ട​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.