ഗാ​യി​ക സി​താ​ര​യ്ക്കു വേ​ണ്ടി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി മ​ക​ൾ; വി​ഡി​യോ
Monday, September 26, 2022 9:38 AM IST
മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​താ​ര കൃ​ഷ്ണ​കു​മാ​റി​നു വേ​ണ്ടി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത് മ​ക​ൾ സാ​വ​ൻ ഋ​തു. തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നി‍​ൽ നി​ന്ന് സാ​വ​ൻ ഋ​തു പു​ര​സ്കാ​രം സ്വീ​ക​രി​ച്ചു.

ക​ണ്ടു​നി​ന്ന​വ​രി​ൽ വാ​ത്സ​ല്യം നി​റ​യു​ന്ന നി​മി​ഷ​മാ​യി​രു​ന്നു അ​ത്. അ​മ്മ​യ്ക്ക് വേ​ണ്ടി മ​ക​ൾ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ൾ അ​ത് വേ​ദി​യി​ലു​ള്ള​വ​ർ​ക്കും കൗ​തു​ക​മാ​യി​രു​ന്നു. 50000 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.


സി​താ​ര​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ലാ​ണ് മ​ക​ൾ പുരസ്കാരം വാങ്ങാനെത്തിയത്. സി​താ​ര​യു​ടെ അ​ച്ഛ​ൻ കൃ​ഷ്ണ​കു​മാ​റി​നൊ​പ്പ​മാ​ണ് സാ​വ​ൻ ഋ​തു വേ​ദി​യി​ലെ​ക്കെ​ത്തി​യ​ത്. മ​ക​ൾ പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സി​താ​ര സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഈ ​അം​ഗീ​കാ​രം ഇ​വ​ർ​ക്കു​ള്ള​തെ​ന്നാ​ണ് ഗാ​യി​ക കു​റി​ച്ചി​രി​ക്കു​ന്ന​ത്.

‘കാ​ണെ​ക്കാ​ണെ’ എ​ന്ന ചി​ത്ര​ത്തി​ലെ ‘പാ​ൽ നി​ലാ​വി​ൻ പൊ​യ്ക​യി​ൽ’ എ​ന്ന പാ​ട്ടാ​ണ് സി​താ​ര​യ്ക്ക് ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.