സാ​റേ എ​നി​ക്കൊ​രു ആ​ന​യെ ഒ​പ്പി​ച്ചു ത​രാ​മോ; സൗ​ദി വെ​ള്ള​ക്ക ട്രെ​യി​ല​ർ
Thursday, December 1, 2022 10:12 AM IST
ഓ​പ്പ​റേ​ഷ​ൻ ജാ​വ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം സൗ​ദി വെ​ള്ള​ക്ക​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. ലു​ക്ക്മാ​ൻ അ​വ​റാ​ൻ, ബി​നു പ​പ്പ​ൻ, ദേ​വി വ​ർ​മ്മ, ശ്രി​ന്ധ, ഗോ​കു​ല​ൻ, ധ​ന്യ അ​ന​ന്യ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ൾ.



ഗോ​വ ച​ല​ച്ചി​ത്ര മേ​ള​യി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ പ്രി​മി​യ​ർ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ചി​ത്രം ഡി​സം​ബ​ർ ര​ണ്ടി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും ഒ​രു​ക്കു​ന്ന​തും ത​രു​ൺ മൂ​ർ​ത്തി​യാ​ണ്.

ഛായാ​ഗ്ര​ഹ​ണം: ശ​ര​ൺ വേ​ലാ​യു​ധ​ൻ. ചി​ത്ര​സം​യോ​ജ​നം: നി​ഷാ​ദ് യൂ​സ​ഫ്. ഉ​ർ​വ​ശി തി​യ​റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സ​ന്ദീ​പ് സേ​ന​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.