"ക​ണ്ണി​ന്‍റെ കാ​ഴ്ച മ​ങ്ങി, ശ്വാ​സ​മെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടി'; കോ​വി​ഡ് നി​സാ​ര​മ​ല്ലെ​ന്ന് സാ​നി​യ
Monday, January 18, 2021 8:47 PM IST
കോ​വി​ഡ് കാ​ല​ത്തെ അനു​ഭ​വം വി​വ​രി​ച്ച് ന​ടി സാ​നി​യ ഇ​യ്യ​പ്പ​ൻ. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളാ​ണ് ന​ടി പ​ങ്കു​വ​ച്ച​ത്. ത​നി​ക്ക് ശ്വ​സി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യെ​ന്നും ക​ണ്ണി​ന്‍റെ കാ​ഴ്ച കു​റ​ഞ്ഞെ​ന്നും സാ​നി​യ കു​റി​ക്കു​ന്നു.

ആ​റാ​മ​ത്തെ ത​വ​ണ​യാ​ണ് കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​യാ​യ​ത്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ അ​ത് പോ​സ്റ്റി​വ് ആ​യി​രു​ന്നു. ടെ​സ്റ്റി​ൽ പോ​സ​റ്റീ​വ് എ​ന്ന് കേ​ട്ട​തും എ​ന്ത് ചെ​യ്യ​ണം എ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യാ​യി. അ​ങ്ങ​നെ കേ​ൾ​ക്കാ​ൻ താ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല എ​ന്ന് മാ​ത്ര​മ​റി​യാം. കു​ടും​ബം, കൂ​ട്ടു​കാ​ർ, ക​ഴി​ഞ്ഞ കു​റെ ദി​വ​സ​മാ​യി ക​ണ്ടു​മു​ട്ടി​യ വ്യ​ക്തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യാ​യി​രു​ന്നു മ​ന​സ്സി​ൽ.’

‘ഒ​രേ​സ​മ​യം അ​സു​ഖ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ഷീ​ണി​ത​യും ദുഃ​ഖി​ത​യു​മാ​യി. നെ​റ്റ്ഫ്ലി​ക്സി​ൽ സ​മ​യം ചി​ല​വി​ടാ​ൻ എ​ന്ന് ക​രു​തി​യെ​ങ്കി​ലും അ​തി ഭീ​ക​ര​മാ​യ ത​ല​വേ​ദ​ന ഒ​രു ത​ട​സ​മാ​യി. ക​ണ്ണു​ക​ൾ തു​റ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി.’



‘ര​ണ്ടാ​മ​ത്തെ ദി​വ​സം ഇ​ട​തു ക​ണ്ണി​ലെ കാ​ഴ്ച മ​ങ്ങാ​ൻ തു​ട​ങ്ങി​യ​ത് ഞാ​ന​റി​ഞ്ഞു. ശ​രീ​രം തി​ണ​ർ​ത്തു പൊ​ങ്ങാ​ൻ ആ​രം​ഭി​ച്ചു. ശ്വാ​സ​മെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടി. ജ​നി​ച്ച നാ​ൾ മു​ത​ൽ സു​ഖ​മാ​യി ശ്വ​സി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്ന താ​ൻ അ​തി​ന്‍റെ മ​ഹ​ത്വം അ​റി​ഞ്ഞി​രു​ന്നി​ല്ല. കൊ​റോ​ണ നി​സ്സാ​ര​മ​ല്ല. എ​ല്ലാ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ക. രോ​ഗം ഭീ​ക​ര​മാ​ണ്. മൂ​ന്നു ദി​വ​സം മു​ൻ​പ് നെ​ഗ​റ്റീ​വ് ഫ​ലം വ​ന്നു.’-​സാ​നി​യ പ​റ​ഞ്ഞു നി​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.