ഇ​നി സം​വി​ധാ​യ​ക​നാ​യും...രാ​ജേ​ഷ് മാ​ധ​വ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക്
Tuesday, November 29, 2022 11:02 AM IST
ന​ട​ൻ, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ല്‍ ശ്ര​ദ്ധേ​യ​നാ​യ രാ​ജേ​ഷ് മാ​ധ​വ​ൻ സം​വി​ധാ​യ​ക​നാ​കു​ന്നു. പെ​ണ്ണും പൊ​റാ​ട്ടും എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. ഭീ​ഷ്മ​പ​ർ​വം, റാ​ണി പ​ദ്മി​നി എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ സ​ഹ​ര​ച​യി​താ​വ് ആയിരുന്ന ര​വി​ശ​ങ്ക​റാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.

സ​ബി​ൻ ഉ​രാ​ളു​ക​ണ്ടി​യാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. എ​സ്.​ടി.​കെ ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി. ​കു​രു​വി​ള ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട​ൻ ഗ്രാ​മീ​ണ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഒ​രു കോ​മ​ഡി ഡ്രാ​മ​യായിട്ടാണ് പെണ്ണും പൊറോട്ടും ഒരുക്കുന്നത്. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്തു കൊ​ണ്ടാ​ണ് രാ​ജേ​ഷ് സി​നി​മ മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യും കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​റാ​യും രാ​ജേ​ഷ് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.